ഇത് ഏദന്‍ സുഖ്‌ലോ. ഘാനയില്‍നിന്നുള്ള മൂന്നു വയസുകാരന്‍. മനുഷ്യരില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഈ കുട്ടിയെ ലോകശ്രദ്ധയിലെത്തിച്ചത്. ഇവന്റെ അവയവങ്ങള്‍ വളരുന്നത് അടിവയറ്റിന് പുറത്താണ്. അതായത് ഗര്‍ഭിണിയായ സ്ത്രീയെപ്പോലെ നിറഞ്ഞ വയറുമായാണ് ജനിച്ചുവീണത്. മനുഷ്യരില്‍ അപൂര്‍വ്വമായാണ് ഈ അവസ്ഥ.
മരണം പോലും സംഭവിക്കാവുന്ന അവസ്ഥയില്‍ നിന്ന് ഈ ബാലനെ രക്ഷിച്ചത് ഡേവിഡ് വില്യംസ് എന്ന ബ്രിട്ടീഷ് ഡോക്ടറാണ്. കഴിഞ്ഞവര്‍ഷം ഒരു റേഡിയോ പരിപാടിക്കെത്തിയ ഡേവിഡ് ഏദന്റെ പിതാവിനെ കാണുകയും ഏദന്റെ അവസ്ഥയെക്കുറിച്ച് അറിയുകയുമായിരുന്നു. ഇതോടെ കുഞ്ഞു ഏദനെ രക്ഷിക്കാന്‍ ഡോക്ടറും ഭാര്യ ജാക്വിലിനും മുന്നിട്ടിറങ്ങുകയായിരുന്നു. ഏദന്റെ അവസ്ഥ മനസിലാക്കിയ സുമനസുകള്‍ ചികിത്സയ്ക്കായി കൈയ്യയച്ച് സഹായിച്ചു. അടുത്തദിവസം ഏദന്റെ ഓപ്പറേഷന്‍ നടക്കും.
ഏദനെ ആദ്യം കണ്ടതിനെക്കുറിച്ച് ഡേവിഡ് പറയുന്നതിങ്ങനെ- ഞാന്‍ 30 വര്‍ഷമായി പല രോഗങ്ങളുമുള്ള ആളുകളെ കാണുന്നു. എന്നാല്‍, ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. അവന്റെ വയറുകള്‍ ഇപ്പോള്‍ പുറത്തേക്കു വീഴുമോയെന്നു പോലും ഞാന്‍ ഭയന്നുപോയി. ഏതായാലും പുതുജീവിതം തേടി ഏദനും മാതാപിതാക്കളും ഇപ്പോള്‍ ലണ്ടനിലാണ്.