കാമുകനില്‍ നിന്നും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വീട്ടുകാരറിയാതെ ഗര്‍ഭഛിദ്രം നടത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ നഴ്സിങ് ഹോമില്‍ വെച്ചാണ് ഗര്‍ഭഛിദ്രം നടത്തിയ പത്തൊന്‍പതുകാരി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.
എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ യുവതിക്കൊപ്പമെത്തിയ യുവാവിനേയും ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറേയും പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്കെതിരെ വഞ്ചനാകുറ്റത്തിനും കേസെടുത്തിട്ടുണ്ട്. മധു എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നെന്നും ഗര്‍ഭണിയായ ശേഷം ഗര്‍ഭം അലസിപ്പിക്കാനായാണ് വന്സ്തലിപുരം നഴ്സിങ് ഹോമില്‍ ഇവര്‍ എത്തിയതെന്നും ഗര്‍ഭം അലസിപ്പിക്കാനായി ഡോക്ടര്‍ മരുന്ന് കുറിച്ചുകൊടുത്തിരുന്നു. എന്നാല്‍ അത് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നഴ്സിങ് ഹോമില്‍ എത്തിക്കുകയും ഇതിന് പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
20000 രൂപയായിരുന്നു പെണ്‍കുട്ടിയില്‍ നിന്നും യുവാവില്‍ നിന്നും ഡോക്ടര്‍ ഫീസ് ആയി ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി മരണപ്പെട്ടതിന് പിന്നാലെ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചിട്ടുണ്ട്, എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ചവരെ പഴക്കമുള്ള ഗര്‍ഭ ഛേദനം രാജ്യത്ത് നിയമപരമായി അനുവദിച്ചിട്ടുണ്ട്.