ബോ​ളി​വു​ഡി​ലെ ഇ​ണ​ക്ക​വും പി​ണ​ക്ക​വും;  സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തി​ന്‍റെ​യും പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി പ്രീ​തി സി​ന്‍റ

 


ബോ​ളി​വു​ഡി​ൽ താ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ണ​ക്ക​വും പി​ണ​ക്കും ത​ർ​ക്ക​വും പ​തി​വു സം​ഭ​വ​മാ​ണ്. അ​തു ന​ട​നാ​യാ​ലും ന​ടി​യാ​യാ​ലും. താ​ര​ങ്ങ​ളു​ടെ പി​ണ​ക്ക​വും വാ​ക്പോ​രും എ​ന്നും വ​ലി​യ വാ​ർ​ത്ത​യാ​കാ​റു​ണ്ട്.

ബോ​ളി​വു​ഡി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ പ​ര​സ്പ​രം പി​ണ​ങ്ങി​യി​രു​ന്ന താ​ര​ങ്ങ​ളാ​യി​രു​ന്നു പ്രീ​തി സി​ന്‍റ​യും ക​രീ​ന ക​പൂ​റും. ഇ​രു​വ​രും പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തെ​ത്തു​ക വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ത​ങ്ങ​ളു​ടെ പി​ണ​ക്ക​ത്തെ​ക്കു​റി​ച്ച് പ്രീ​തി മ​ന​സ് തു​റ​ന്നി​രു​ന്നു. ഒ​പ്പം ക​രീ​ന ക​പൂ​ർ, റാ​ണി മു​ഖ​ർ​ജി, ഐ​ശ്വ​ര്യ റാ​യ് എ​ന്നി​വരെക്കു​റി​ച്ച് പ്രീ​തി സി​ന്‍റ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​വ​ർ​ക്ക് ഒ​രി​ക്ക​ലും എ​ന്‍റെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്താ​കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷെ അ​വ​ർ​ക്ക് സു​ഹൃ​ത്താ​ക്ക​ളാ​കാം. ക​രീ​ന വ​ന്ന​പ്പോ​ൾ എ​നി​ക്ക​വ​ളോ​ട് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഞാ​ന​ത് അ​വ​ളോ​ട് ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷെ ഇ​പ്പോ​ൾ എ​നി​ക്ക​വ​ളോ​ട് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ക​രീ​ന, റാ​ണി, ഐ​ശ്വ​ര്യ ഇ​വ​രി​ൽ എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൾ ഐ​ശ്വ​ര്യ​യാ​ണ്.

ഞ​ങ്ങ​ൾ ഒ​രു​മി​ച്ചൊ​രു വേ​ൾ​ഡ് ടൂ​ർ ന​ട​ത്തി​യി​രു​ന്നു. അ​വ​ൾ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഞാ​ൻ ആ​സ്വ​ദി​ച്ചി​രു​ന്നു. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്.

ഒ​രുപാ​ടു കാ​ല​മാ​യി അ​റി​യാം. എ​ന്‍റെ സി​നി​മ ജ​യി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ലും അ​തു​പോ​ലെ അ​വ​ളു​ടെ സി​നി​മ ജ​യി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഞ​ങ്ങ​ളു​ടെ സ്നേ​ഹ​വും ബ​ന്ധ​വും മാ​റി​ല്ല.

എ​ന്നാ​ൽ സി​നി​മ​ക​ൾ ഹി​റ്റാ​കു​മ്പോ​ൾ ചി​ല​ർ അ​ഹ​ങ്കാ​രി​ക​ളാ​യി മാ​റും. സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ന​ല്ല സ്നേ​ഹ​മാ​യി​രി​ക്കും. പ​ക്ഷെ ഐ​ശ്വ​ര്യ അ​ങ്ങ​നെ​യ​ല്ല. ആ​ദ്യ​മാ​യി ക​ണ്ട അ​ന്ന​ത്തെ പോ​ലെ ത​ന്നെ​യു​ണ്ട് ഇ​പ്പോ​ഴും-​പ്രീ​തി സി​ന്‍റ പ​റ​യു​ന്നു.

Related posts

Leave a Comment