ഇൻഡോർ: ടെലിവിഷൻ താരം ജീവനൊടുക്കിയ നിലയിൽ. ക്രൈം പട്രോൾ എന്ന ടെലിവിഷൻ പരന്പരയിലൂടെ പ്രശസ്തയായ അഭിനേത്രി പ്രേക്ഷ മെഹ്ത (25) യെയാണ് തിങ്കളാഴ്ച രാത്രി ഇൻഡോറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രൈം പട്രോളിനു പുറമേ ലാൽ ഇഷ്ഖ്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരന്പരകളിലും പ്രേക്ഷ അഭിനയിച്ചു. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമായ പാഡ്മാൻ സിനിമയുടെയും ഭാഗമായിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതിരുന്നതിൽ ദുഖിതയായിരുന്നു പ്രേക്ഷയെന്നു ബന്ധുക്കൾ പറഞ്ഞു. കൊറോണ വ്യാപനത്തെ തുടർന്നാണ് മുംബൈയിലായിരുന്ന പ്രേക്ഷ ഇൻഡോറിലെ വീട്ടിൽ എത്തിയത്.
മരണത്തിനു മുൻപുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ന്നിങ്ങളുടെ സ്വപ്നങ്ങൾ മരിക്കുന്നതിലും മോശമായി ഒന്നുമില്ല’ എന്ന് മെഹ്ത കുറിച്ചിരുന്നു.