പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായ നടനാണ് പ്രേംകുമാര്‍. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ ശേഷം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നതോടെയാണ് പ്രേംകുമാറിന്റെ പ്രൊഫഷണല്‍ അഭിനയജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാര്‍ പാസ്സായത്. പ്രശസ്ത സംവിധായകന്‍ പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ‘സഖാവ്’ എന്ന സിനിമയില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാല്‍ അത് പ്രദര്‍ശനത്തിനു എത്തിയില്ല.
തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടിവി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ഇരുപതു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാര്‍, ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കര്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാര്‍ കാഴ്ച വെച്ചത്.
തന്റെ കോളേജ് കാലഘട്ടത്തില്‍ തന്നെ പ്രേം കുമാര്‍ കലയിലും സാഹിത്യത്തിലും തല്‍പ്പരനായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ കോളേജ് വിദ്യാഭ്യാസകാലഘട്ടത്തില്‍ തന്നെ ഓള്‍ ഇന്ത്യ റേഡിയോയുടേയും ദൂരദര്‍ശന്റേയും പാനല്‍ ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദര്‍ശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യചിത്രം സഖാവ് സംവിധാനം ചെയ്തത് പി.എ. ബക്കര്‍ ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളില്‍ പ്രേം കുമാര്‍ സഹനാടനായി അഭിനയിച്ചു.
ഹാസ്യനടന്റെ രൂപത്തില്‍ ഇദ്ദേഹം ജനപ്രിയനായിത്തീര്‍ന്നു. ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേംകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തുറന്നു പറയുകയാണ് താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രേംകുമാര്‍ പറഞ്ഞതിങ്ങനെ.. ‘തൊണ്ണൂറുകളില്‍ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങള്‍ തുടരെ വന്നപ്പോള്‍ ചില സിനിമകള്‍ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ.
വിവാഹശേഷം എട്ടുവര്‍ഷത്തോളം ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ കാരണമായത്. അല്ലാതെ മനഃപൂര്‍വം സിനിമയില്‍ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകള്‍ ജനിച്ച ശേഷമാണ് വീണ്ടും സിനിമകള്‍ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകര്‍ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎന്‍ട്രി പിന്നെയും വൈകി. ‘ അരവിന്ദന്റെ അതിഥികള്‍, പഞ്ചവര്‍ണത്ത, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേംകുമാര്‍ . അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാര്‍ത്തകള്‍ ഇതുവരെ, ജാലിയന്‍ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകള്‍.