മൂന്നാംകിട സിനിമകളെയും അതിലെ നാലാംകിട അഭിനയത്തെയും മഹത്തരമെന്നു വാഴ്ത്തുന്ന തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത് എന്നു പ്രേംകുമാര്‍. പിന്നെ ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് പ്രേകുമാര്‍ ഇക്കാര്യം പറഞ്ഞത്.കലാമൂല്യമുള്ള മികച്ച സിനിമകള്‍ക്ക് പകരം മൂന്നാംകിട സിനിമകളും അതിലെ നാലാംകിട അഭിനയപ്രകടനങ്ങളുമാണ് ഉദാത്ത കലാസൃഷ്ടികളായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ആരാധനയും ആരാധകരും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വായനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നേടിയെടുത്ത സാംസ്കാരിക മഹിമ തകര്‍ക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉയരുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല.
അതിരു കടന്ന താരാരാധനയും അതിനു പാലൂട്ടുന്ന ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് യുവത്വത്തെ ചിന്താദാരിദ്ര്യത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. താരങ്ങളെ അമാനുഷികരായി കരുതുന്ന ഇവര്‍ അവര്‍ക്ക് ദൈവപരിവേഷം നല്കി പാലഭിഷേകവും പുഷ്പവൃഷ്ടിയുമൊക്കെ നടത്തുന്നു. ഇതിന് തടയിടാന്‍ സിനിമയ്ക്കകത്ത് തന്നെ ശബ്ദമുയരണം എന്നും പ്രേം കുമാര്‍ പറയുന്നു