ചവറ: അറിവുള്ളവരുടെ എണ്ണം കൂടുന്നതനുസരിച്ച് സാംസ്കാരിക മൂല്യം പുതു തലമുറയ്ക്ക് നഷ്ടമാകുന്നുവെന്ന് എൻ കെ. പ്രേമ ചന്ദ്രൻ എം പി. തേവലക്കര കെ വി എം സ്കൂളിന്റെ ഏഴാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളോട് പോലും മടിയില്ലാതെ ക്രൂരത ചെയ്യാൻ മാത്രം വർത്തമാന സമൂഹം തരം താഴ്ന്നത് സമൂഹം മനസിരുത്തി ചർച്ച ചെയ്യേണ്ടതാണന്നും എം പി പറഞ്ഞു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അൻസർ റഷീദ് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആൻറണി ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഫിറോസ് സമ്മാന വിതരണം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ അബ്ദുൽ റഷീദ്, ഇസ്മയിൽ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ആനിമേഷൻ സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു.