സി​ബി​എ​സ്ഇ കു​ട്ടി​ക​ള്‍​ക്ക് അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണഘ​ട​നാ ലം​ഘ​നമെന്ന് എം​പി


തേ​വ​ല​ക്ക​ര: സി​ബി​എ​സ്ഇ​യി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കു ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ ഘ​ട​നാ ലം​ഘ​ന​മാ​ണ​ന്ന് എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.

സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വേ​ണാ​ട് സ​ഹോ​ദ​യ കു​ട്ടി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ട​പ്പി​ക്കു​ന്ന സ​ര്‍​ഗോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തേ​വ​ല​ക്ക​ര സ്ട്രാ​റ്റ് ഫ​ഡ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ. ​കെ. ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ വി​ജി വി​നാ​യ​ക, പാ​ട്രേ​ണ്‍ ഡോ.​വി. കെ. ​ജ​യ​കു​മാ​ര്‍, സെ​ക്ര​ട്ട​റി പി.​എ​സ്. സ​ര​ള കു​മാ​രി, ട്ര​ഷ​റ​ർ സ്മി​താ തോം​സ​ണ്‍, സ്ട്രാ​റ്റ് ഫ​ഡ് സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ അ​സീ​സ് ക​ളീ​ലി​ല്‍, മാ​നേ​ജ​ര്‍ അ​ബ്ബാ​സ് ക​ളീ​ലി​ല്‍, ച​ല​ച്ചി​ത്ര താ​രം അ​മ്പി​ളി ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ ഏ​ഴു സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഏ​ഴു വേ​ദി​ക​ളി​ല്‍ 31- ഇ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​യി​രു​ന്നൂ​റി​ല്‍​പ്പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ വീ​ട്ടി​ലി​രു​ന്നു ഓ​ണ്‍​ലൈ​നി​ലൂ​ടെ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കും.

19- ന് ​ത​ഴു​ത്ത​ല നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​നൗ​ഷാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment