ചവറ : ഭാരതത്തിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരത്വ മുഖം വീണ്ടെടുക്കുവാൻ ജന്മനസുണരണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ജവഹർ ബാലജനവേദി ചവറമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഞ്ഞാൽ എന്നപേരിൽ കൊട്ടുകാട് സംഘടിപ്പിച്ച സർഗാത്മക ക്യാമ്പ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
ആസിഫയുടെ ഘാതകരെ വിട്ടയക്കുവാൻ രണ്ടു ബിജെപി മന്ത്രിമാർ തെരുവിലിറങ്ങിയത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ബാലജനവേദി ചവറ ബ്ലോക്ക് ചെയർമാൻ എ. സാദിഖ് അധ്യക്ഷനായിരുന്നു.
രണ്ടാം തവണയും മികച്ച പാർലമെന്റേറിയൻ അവാർഡ് നേടിയ എൻ.കെ.പ്രേമചന്ദ്രൻ എംപിയേയും വനം വകുപ്പിന്റെ വനമിത്ര പുരസ്കാരജേതാവ് സുമൻജിത്ത്മിഷയേയും യോഗത്തിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു ജി.പട്ടത്താനം , യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് പട്ടത്താനം, എൻ.രാജു, ബി.ശങ്കരനാരായണപിള്ള , കുറ്റിയിൽ സാലിയത്, ഷംസുദീൻ, നസീർ അഹമ്മദ്, നാസിം, കണ്ണൻ, അൽത്താഫ് എഫ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളിൽ ബിജുമാവേലിക്കര , കാർത്തിക് ശശി എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. പന്മന ബ്ലോക്ക് ചെയർപേഴ്സൺ എ .ഷാഹിദ സമാപനസന്ദേശം നൽകി. അൽത്താഫ് എൻ.പ്രസംഗിച്ചു. ക്യാമ്പിൽപങ്കെടുത്തവർ മകളെ മാപ്പ് എന്ന മുദ്രാവാക്യമുയർത്തി കൊട്ടുകാട് ജംഗ്ഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.