കൊല്ലം: യുവജനങ്ങൾ ശുചിത്വ സന്ദേശ പ്രചാരകരാകണമെന്ന് പ്രേമചന്ദ്രൻ എം .പി . കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള നെഹ്റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ സംഘടിപ്പിച്ച സേവാ കാന്പയിന്റെ ജില്ലാ തല ഉത്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
നമ്മൾ താമസിക്കുന്നയിടം നാം പഠിക്കുന്ന കലയാലയം ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല വിദ്യാർത്ഥികൾ ഓരോരുത്തർക്കുമാണ് . മഹാത്മാഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്നം പ്രാവർത്തികമാക്കാൻ യുവ തലമുറയ്ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
. ചടങ്ങിൽ എൻ .വിജയൻ പിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു .ജില്ലാ യൂത്ത് കോഓർഡിനേറ്റർ അലിസാബ്രിൻ .ബി , ഡോ . മിനി .എൻ .രാജൻ , ഡോ .ജി ഗോപകുമാർ .ആർ .സുനിൽ കുമാർ , എന്നിവർ പ്രസംഗിച്ചു.