ചവറ: കെഎംഎംഎൽ കന്പനിയിലെ നിയമനങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ സിബിഐ യെ കൊണ്ട ് അന്വേഷിപ്പിക്കണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കെഎംഎം എൽ കന്പനി പടിയ്ക്കൽ യുടിയു സി സംഘടിപ്പിച്ച ഗേറ്റ് മീറ്റിങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ ശാലകളിൽ സിഐടിയു യൂണിയൻ മാത്രം മതിയെന്നതിന്റെ പൊരുൾ മാനേജ്മെന്റുമായി ചേർന്ന് ഭരണ സ്വാധീനം ഉപയോഗിച്ച് കൂട്ട് കച്ചവടത്തിനാണ്. ബേബിജോണിന്റെ ശ്രമഫലമായി കൊണ്ട് വന്ന കന്പനിയിൽ അദ്ദേഹം വിഭാവനം ചെയ്ത പാക്കേജും, സ്ഥലം നഷ്ടപ്പെട്ടവർക്ക് തൊഴിലും നൽകണം.
പന്മന ചിറ്റൂർ ഉൾപ്പെട്ട സ്ഥലം ഏറ്റെടുക്കുന്പോൾ നീതി യുക്തമായ തീരുമാനങ്ങൾ കൈക്കൊളളാൻ മാനേജ്മെന്റ് തയാറാകണമെന്നും എംപി ആവശ്യപ്പെട്ടു. കരിമണൽ വ്യവസായം പ്രതിസന്ധിയിലേക്ക് പോകുന്പോൾ ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം സഹവസിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സിപിഎം അടക്കമുളള പാർട്ടികൾ നടത്തുന്നതെന്ന് ആർഎസ്പി കേന്ദ്രക്കമ്മറ്റിയംഗം ഷിബു ബേബിജോണ്‍ പറഞ്ഞു. <br> ചടങ്ങിൽ എ.എം.സാലി അധ്യക്ഷത വഹിച്ചു.
യൂണിയൻ ജനറൽ സെക്രട്ടറി മനോജ് പോരൂക്കര, ആർഎസ്പി മണ്ഡലം സെക്രട്ടറി ആർ.നാരായണപിളള, സി.പി സുധീഷ് കുമാർ, സി.ഉണ്ണികൃഷ്ണൻ, കോക്കാട്ട് റഹിം, ഷിലു, റോബിൻ ഫെറിയ, ശങ്കരനാരായണപിളള, മുജീബ് എന്നിവർ പ്രസംഗിച്ചു.