കൊല്ലം: എൻ.കെ പ്രേമചന്ദ്രന് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി കെട്ടിവയ്ക്കുന്നതിനുള്ള തുക മിൽമ കൊല്ലം ഡയറിയിലെ ജീവനക്കാർ നൽകി. മിൽമ കൊല്ലം ഡയറിയിലെ ഐഎൻറ്റിയുസി യൂണിയൻ സംഘടിപ്പിച്ച ഇപിഎഫ് സംഗമത്തിലും മികച്ച പാർലമെന്റേറിയന് നൽകിയ സ്വീകരണത്തിലും പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രേമചന്ദ്രൻ.സംഗമവും സ്വീകരണവും തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഡോ: ജി പ്രതാപവർമ്മ തമ്പാൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി വി. ഭുവനചന്ദ്രൻ നായർ, മിൽമ മേഖലാ യൂണിയൻ ബോർഡ് അംഗം കെ. രാജശേഖരൻ, ജി. ബാബുനാഥ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് എം. നിസാർ എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിനായുള്ള 25000 രൂപയും മികച്ച പാർലമെന്റേറിയന് ഉള്ള അവാർഡ് കരസ്ഥമാക്കിയതിനുള്ള ഉപഹാരവും മിൽമ ജീവനക്കാർക്ക് വേണ്ടി യൂണിയൻ പ്രസിഡന്റ് ജി പ്രതാപവർമ്മ തമ്പാൻ കൈമാറി. എൻ കെ പ്രേമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.