ചവറ: മാനവികതയുടെ സംസ്കാരമാണ് ഇസ്ലാം പ്രതിനിധികരിക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ചവറ മുസ്ലിം കൾച്ചറൽ അസോസിയേഷൻ നാലാമത് വാർഷികവും നിർധന കുടുംബങ്ങൾക്കുള്ള ഭൂമി രേഖ കൈമാറ്റത്തിന്റെയും ഉദ്ഘാടനം നിർവ ഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഈ സംസ്കാരത്തെ വികൃതമായ തലത്തിൽ പരിചയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് എംപി പറഞ്ഞു. മുസ്ലിം സംസ്കാരത്തെ സംബന്ധിച്ച് വ്യക്തമായ അവബോധം പൊതുസമൂഹത്തിൽ വളർത്തി കൊണ്ടുവരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനുവാര്യമാണ്. ഒറ്റപ്പെട്ട തീവ്ര – ഭീകരവാദ പ്രവർത്തനങ്ങളെയെല്ലാം പ്രതീകാത്മകമായി ചിത്രീകരിച്ച് ഇതാണ് ഇസ്ലാം പ്രതിനിധികരിക്കുന്ന സംസ്കാരമാണ് എന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമം ലോകത്തും ഇന്ത്യയിലും നടക്കുന്നുണ്ട്.
സാമൂദായിക ദ്രുവീകരണത്തിന് വേണ്ടി വിധ്വസംക വിഭാഗീയ ശക്തികൾ പരിശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനതയുടെയും ഐക്യം വളർത്തിയെടുക്കുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.പി പറഞ്ഞു.
പ്രസിഡന്റ് തൗഫീഖ് താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് ഭൂമി രേഖ എംപി കൈമാറി. യുഎൻഐബിബി സ്കോളർഷിപ്പ് പരീക്ഷയിൽ എച്ച്എസ്, യുപി വിഭാഗത്തിൽ രണ്ടാംറാങ്ക് നേടിയ നാലെടുത്ത് വീട്ടിൽ മുന്നു പ്രകാശ്, പണ്ടാരയ്യത്ത് പുത്തൻവീട്ടിൽ ശ്രയലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സുജയ് മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ചവറ ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഫൈസ് താച്ചയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നിയാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോഹൻലാൽ, അരുൺ രാജ് പഞ്ചായത്തംഗങ്ങളായ സോഫിയ സലാം, ജയകുമാർ, ജിജി.ആർ ,സി.എം.സി.എ ഭാരവാഹികളായ ആർ.റമീസ് , ആരിഫ് കോട്ടക്കകം, നഹാസ്, ആരിഫ് കബീർ, സെക്രട്ടറി ദീൻ ഷാ മണ്ണേൽ, എസ്.സുനീർ എന്നിവർ സംഗിച്ചു. ചടങ്ങിൽ ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ് നേടിയ എൻ.കെ പ്രേമചന്ദ്രൻ എംപിയെ ചടങ്ങിൽ ആദരിച്ചു.