ചാത്തന്നൂർ: ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും അധികാരികളുടെ മുന്നിൽ വിഷയങ്ങൾ എത്തിച്ച് അതിന് പരിഹാരം കാണുന്നതിനും പൊതുപ്രവർത്തകർ കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി .
പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പോളച്ചിറ ഗുരുകുലം ക്ഷേത്രം ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ കെ.ജയകുമാർ അധ്യക്ഷം വഹിച്ചു .
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാം കുമാർ രാമൻ, സിന്ധു മോൾ, ബിജുവിശ്വരാജൻ, വി.ദേവദാസ്, എൻ.സത്യദേവൻ,ബിജു വിശ്വരാജൻ, രാജൻപിള്ള, പി.വിനോദ് എന്നിവർ പ്രസംഗിച്ചു.