കൊല്ലം: പട്ടത്താനം ഗവ.എസ്എൻഡിപി യുപി.സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് ഡിറ്റിപി. പരിശീലനം നൽകിയ പദ്ധതി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.
എംപവർ മൈസെൽഫ് സ്കീം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഡിറ്റിപി. കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരവിപുരം എംഎൽഎ. എം.നൗഷാദ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
പിറ്റിഎ. പ്രസിഡന്റ് ടെന്നിസണ്‍ എൻ. അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക കെ.സുജാകുമാരി, വടക്കേവിള ഡിവിഷൻ കൗണ്‍സിലർ പ്രേം ഉഷാർ, ചീഫ് ഇൻസ്ട്രക്ടർ രാഹുൽ, സ്റ്റാഫ് സെക്രട്ടറി ആർ.സീനത്ത്ബീവി എന്നിവർ പ്രസംഗിച്ചു.