കൊല്ലം ആർഎസ്പിയെ എൽഡിഎഫിലേക്ക് തിരികെ വിളിക്കാനുള്ള സിപിഎം തീരുമാനം കാപട്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആർഎസ്പി പനയം ലോക്കൽ സമ്മേളനം പ്രൊഫ. കെ.ജി. നടരാജൻ നഗറിൽ (പെരുമണ്‍ യു.പി.സ്കൂൾ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷപ്രസ്ഥാനത്തിന് രൂപം നൽകിയ ആർഎസ്പിയുടെ നിയമസഭയിലെയും പാർലമെന്റിലെയും സീറ്റുകൾ ഒന്നൊന്നായി പിടിച്ചുവാങ്ങിയ മാർക്സിസ്റ്റ് പാർട്ടിയുടെ കിരാത നടപടികൾക്കെതിരെ പടപൊരുതി ജനപിന്തുണ ആർജിച്ച ആർ.എസ്പിയെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് പാർട്ടിയെ വീണ്ട ും ഇടതുപക്ഷത്തേക്ക് മാടിവിളിക്കുന്നതിന്റെ പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പനയം ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രത്നകുമാർ, ശ്രീധരൻ പിള്ള, കുരീപ്പുഴ മോഹനൻ, മോഹൻ ഗോപി, പെരുമണ്‍ ഓമനക്കുട്ടൻപിള്ള, ജ്യോതികുമാർ, അലക്സ് പി. ജേക്കബ്, കെ.പി. സന്തോഷ് കുമാർ, അബ്ദുൾ റഷീദു, ബി. ബൈജു, കെ. ഓമനക്കുട്ടൻ പിള്ള, വി. സുന്ദരേശൻ, പി. ബേബി, ചന്ദ്രഭാനു, ലളിതാംബിക, ഓമനക്കുട്ടൻ പുല്ലുവാല എന്നിവൻ
പ്രസംഗിച്ചു. സമ്മേളനം 17 അംഗ ലോക്കൽ കമ്മിറ്റിയേയും സെക്രട്ടറിയായി ശ്രീകുമാറിനേയും തിരഞ്ഞെടുത്തു. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പരന്പരാഗത തൊഴിലാളികൾക്കും ഓണത്തിന് 10,000 രൂപാവീതം സാന്പത്തിക സഹായം സർക്കാർ നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.