കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് : കി​രീ​ടം കെ​എ​സ്ഇ​ബി​ക്ക്

ksebതൃ​​​ശൂ​​​ർ: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ളി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​ക്കു കി​​​രീ​​​ടം. ഇ​​​ന്ന​​​ലെ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​ന്ത​​​റ്റി​​​ക്ക് ട​​​ർ​​​ഫ് മൈ​​​താ​​​ന​​​ത്തു ന​​​ട​​​ന്ന ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ എ​​​ഫ്സി തൃ​​​ശൂ​​​രി​​​നെ 4-2നു ​​​ത​​​ക​​​ർ​​​ത്ത് കെ​​​എ​​​സ്ഇ​​​ബി ചാ​​​മ്പ്യ​​​ന്മാ​​​ർ.21-ാം മി​​​നി​​​റ്റി​​​ൽ ക​​​ളി​​​യു​​​ടെ ഒ​​​ഴു​​​ക്കി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി എ​​​ഫ്സി തൃ​​​ശൂ​​​രാ​​​ണ് ആ​​​ദ്യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. നാ​​​യ​​​ക​​​ൻ പി.​​​ടി. സോ​​​മി ബോ​​​ക്സി​​​നു വെ​​​ളി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​തി​​​ർ​​​ത്ത ലോം​​​ഗ്റേ​​​ഞ്ച​​​ർ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വ​​​ല​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു​​​മി​​​നി​​​റ്റി​​​ന​​​കം അ​​​ല​​​ക്സി​​​ലൂ​​​ടെ കെ​​​എ​​​സ്ഇ​​​ബി തി​​​രി​​​ച്ച​​​ടി​​​ച്ചു.

കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ സ്ട്രൈ​​​ക്ക​​​ർ​​​മാ​​​ർ തൃ​​​ശൂ​​​രി​​​ന്‍റെ ബോ​​​ക്സി​​​ലേ​​​ക്ക് തു​​രു​​തു​​രാ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് പി​​​ന്നീ​​​ടു ക​​​ണ്ട​​​ത്. ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ൽ​​​ത്ത​​​ന്നെ ഒ​​​രു ഗോ​​​ൾ കൂ​​​ടി​​​യ​​​ടി​​​ച്ച് കെ​​​എ​​​സ്ഇ​​​ബി മു​​​ന്നി​​​ലെ​​​ത്തി. സ​​​ജീ​​​വ്ഖാ​​​ന്‍റെ ക്രോ​​​സി​​​ൽ ജോ​​​ബി ജെ​​​സ്റ്റി​​​നാ​​​ണ് ല​​ക്ഷ്യം​​ക​​ണ്ട​​​ത്. തൃ​​​ശൂ​​​ർ എ​​​ഫ്സി​​​യു​​​ടെ മു​​​ന്നേ​​​റ്റ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ര​​​ണ്ടാം​​​പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്കം.

എ​​​ന്നാ​​​ൽ 59-ാം മി​​​നി​​​റ്റി​​​ൽ ജോ​​​ബി ജെ​​​സ്റ്റി​​​ന്‍റെ ഗോ​​​ളി​​​ൽ കെ​​​എ​​​സ്ഇ​​​ബി ലീ​​​ഡു​​​യ​​​ർ​​​ത്തി. കോ​​​ർ​​​ണ​​​ർ​​​കി​​​ക്കി​​​ൽ​​​നി​​​ന്ന് ഹെ​​​ഡ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് പ​​​ന്ത് വ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. 72-ാം മി​​​നി​​​ട്ടി​​​ൽ മു​​​ന്നേ​​​റ്റ താ​​​രം രാ​​​ജേ​​​ഷി​​​ന്‍റെ ഗോ​​​ളി​​​ലൂ​​​ടെ തൃ​​​ശൂ​​​ർ എ​​​ഫ്സി ക​​​ളി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും 79-ാം മി​​​നി​​​റ്റി​​​ൽ മു​​​ഹ​​​മ്മ​​​ദ് സ​​​ഫാ​​​നി​​​ലൂ​​​ടെ കെ​​​എ​​​സ്ഇ​​​ബി​​​പ​​​ട്ടി​​​ക പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ അ​​​ല​​​ക്സാ​​​ണ് മാ​​​ൻ ഓ​​​ഫ് ദി ​​​മാ​​​ച്ച്. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ മി​​​ക​​​ച്ച താ​​​ര​​​മാ​​​യി സാ​​​റ്റ് തി​​​രൂ​​​രി​​​ന്‍റെ സ്ട്രൈ​​​ക്ക​​​ർ ഷെ​​​ഹീ​​​ദി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫെ​​​യ​​​ർ പ്ലേ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം എ​​​ഫ്സി കേ​​​ര​​​ള​​​യ്ക്ക് ല​​​ഭി​​​ച്ചു. ഫൈ​​​ന​​​ലി​​​നു​​​മു​​​മ്പു രാ​​​വി​​​ലെ എ​​​ട്ടി​​​നു ന​​​ട​​​ന്ന സം​​​സ്ഥാ​​​ന അ​​​ണ്ട​​​ർ-10 അ​​​ക്കാ​​​ദ​​​മി ഫു​​​ട്ബോ​​​ൾ ഫൈ​​​ന​​​ലി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സ​​​ൽ ക്ല​​​ബി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി എ​​​ള​​​മ​​​ക്ക​​​ര അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ കു​​​ട്ടി​​​ക​​​ൾ കി​​​രീ​​​ടം ചൂ​​​ടി.

ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്നു​​​ഗോ​​​ളി​​​നാ​​​യി​​​രു​​​ന്നു വി​​​ജ​​​യം.വി​​​ജ​​​യി​​​ക​​​ൾ​​​ക്കു മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ ട്രോ​​​ഫി സ​​​മ്മാ​​​നി​​​ച്ചു. കെ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം.​​​ഐ. മേ​​​ത്ത​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. സ​​​ണ്ണി വ്യ​​​ക്തി​​​ഗ​​​ത ട്രോ​​​ഫി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

Related posts