ഞാന്‍ സീരിയല്‍ വിരുദ്ധനൊന്നുമല്ല. സീരിയലുകള്‍ മുഴുവന്‍ നിരോധിക്കണം എന്നൊന്നുമില്ല. പക്ഷെ, സമീപ കാലത്തുള്ള പല സീരിയലുകളും ആളുകളെ ചൂളിപ്പിക്കുന്ന രീതിയിലുള്ളവയാണ്.
മലയാളികളുടെ യുക്തിയെയും സാംസ്കാരിക രീതികളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീരിയലുകളാണ് ഇപ്പോള്‍ ഉള്ളത്. അത് നമ്മുടെ ഭാഷയ്ക്ക് ഏല്‍പ്പിക്കുന്ന മുറിവ് വലുതാണ്.
അത്തരം സീരിയലുകള്‍ എന്‍ഡോസള്‍ഫാനെ പോലെ മാരകമാണ്. സീരിയലുകള്‍ കണ്ട് വളരുന്ന പുതിയ തലമുറ അപകടകരമായ ജീവിത രീതിയിലേക്കാണ് നീങ്ങുന്നത്.
പത്ത് വര്‍ഷത്തോളമായി ഞാന്‍ സീരിയലില്‍ അഭിനയിച്ചിട്ട്. അത്തരം സീരിയലുകളില്‍ അഭിനയിക്കാതിരിക്കുക എന്നത്, വരും തലമുറയോട് ഞാന്‍ ചെയ്യുന്ന നന്മ ആണ്.
പല സീരിയലുകളും മോശമാണ്. അല്പം പാളിപ്പോയാല്‍ എല്ലാം പ്രശ്നമാകും. ഇത്തരം കലയെ സമീപിക്കുമ്പോള്‍ അതിന്റേതായ ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്ന് പ്രേംകുമാര്‍