ദ​ത്തെ​ടു​ത്ത കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ര​ണ്ടു​വ​ർ​ഷ​ത്തോ​ളം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു; ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

ഫീ​നി​ക്സ്: ദ​ത്തെ​ടു​ത്ത വ​ള​ർ​ത്തി​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ര​ണ്ടു വ​ർ​ഷ​ത്തോ​ളം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ദ​ന്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ർ ദ​ത്തെ​ടു​ത്ത മ​റ്റു മൂ​ന്നു കു​ട്ടി​ക​ളെ ശി​ശു​ക്ഷേ​മ അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്തു.

മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രു അ​റ​യി​ൽ ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് പ്രൊ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യ​ൽ, മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യോ മ​റ​ച്ചു​വെ​ക്കു​ക​യോ ചെ​യ്യ​ൽ, വീ​ടി​ന് തീ ​വെ​യ്ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചാ​ർ​ത്തി റാ​ഫേ​ൽ ലോ​റ (56), മാ​രി​ബെ​ൽ ലോ​റ (50) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മാ​രി​കോ​പ്പ കൗ​ണ്ടി അ​റ്റോ​ർ​ണി ഓ​ഫീ​സ് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് പു​ക വ​രു​ന്ന​തു ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​നു​വ​രി 28 ന് ​അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് വീ​ട്ടി​ൽ നി​ന്ന് ഒ​രു കു​ട്ടി​യു​ടെ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന് തീ ​പി​ടി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പ്, അ​രി​സോ​ണ ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് ഓ​ഫ് ചൈ​ൽ​ഡ് സേ​ഫ്റ്റി​യി​ലെ അ​ന്വേ​ഷ​ക​ർ കു​ട്ടി​ക​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് 9 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ​യും 4 വ​യ​സു​കാ​രി​യെ​യും വീ​ട്ടി​ൽ നി​ന്നു നീ​ക്കം ചെ​യ്തി​രു​ന്നു.

ദ​ത്തെ​ടു​ത്ത കു​ട്ടി​ക​ളാ​യ​തു​കൊ​ണ്ട് ശി​ശു​ക്ഷേ​മ അ​ധി​കൃ​ത​ർ ജ​നു​വ​രി 20 ന് ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പ​തി​നൊ​ന്നു വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി ര​ണ്ട് ദി​വ​സ​മാ​യി വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്നും, ഭ​യ​മാ​ണെ​ന്നും വി​ശ​ക്കു​ന്നു​വെ​ന്നും പോ​ലീ​സി​നെ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു.

അ​ത​നു​സ​രി​ച്ചാ​ണ് ശി​ശു​ക്ഷേ​മ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. ആ ​സ​മ​യ​ത്ത് മ​റ്റു കു​ട്ടി​ക​ളൊ​ന്നും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി​യെ അ​വ​ർ വീ​ട്ടി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യി തി​ങ്ക​ളാ​ഴ്ച കൗ​ണ്ടി പ്രൊ​സി​ക്യൂ​ട്ട​ർ​മാ​ർ പു​റ​ത്തു​വി​ട്ട കോ​ട​തി രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.

ദ​ന്പ​തി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു 11 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ മാ​സം ശി​ശു​ക്ഷേ​മ അ​ധി​കൃ​ത​ർ റാ​ഫേ​ൽ ലോ​റ​യോ​ട് ചോ​ദി​ച്ചി​രു​ന്നു.

കാ​ര​ണം 2017 മു​ത​ൽ ഈ ​കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ദ​ന്പ​തി​ക​ൾ മ​റ​ച്ചു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി മെ​ക്സി​ക്കോ​യി​ലേ​ക്ക് പോ​യി എ​ന്നാ​ണ് അ​ന്വേ​ഷ​ക​രോ​ട് പ​റ​ഞ്ഞ​ത്.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ, 2017 ജൂ​ലൈ​യി​ൽ കു​ട്ടി​ക്ക് അ​സു​ഖം വ​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് കു​ട്ടി മ​രി​ച്ചു​വെ​ന്നും, മൃ​ത​ദേ​ഹം ഒ​രു പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് വീ​ടി​ന്‍റെ മ​ച്ചി​ൽ വെ​ച്ചെ​ന്ന് ലോ​റ പ​റ​ഞ്ഞു.

ഫോ​റ​ൻ​സി​ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്തു​മെ​ന്ന ഭ​യ​മാ​ണ് മൃ​ത​ദേ​ഹം അ​ധി​കൃ​ത​രി​ൽ നി​ന്ന് ഒ​ളി​പ്പി​ച്ചു വെ​ച്ച​തെ​ന്ന് പ്രൊ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത് ഭാ​ര്യ​യാ​ണെ​ന്നും ചൂ​ലു കൊ​ണ്ടും ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റു​ക​ൾ കൊ​ണ്ടും അ​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വ് റാ​ഫേ​ൽ ലോ​റ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഭാ​ര്യ ത​ന്നെ​യും ഉ​പ​ദ്ര​വി​ക്കു​മെ​ന്ന ഭ​യ​മാ​ണ് അ​തെ​ല്ലാം പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തെ​ന്നും ലോ​റ പ​റ​ഞ്ഞു.

മാ​ന​സി​ക പി​രി​മു​റു​ക്കം കൂ​ടി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നൊ​ന്നു വ​യ​സ്സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന്‍റെ പു​റ​കി​ലെ​ത്തി​ച്ച​തും വാ​ഹ​ന​ത്തി​ൽ നി​ന്നെ​ടു​ത്ത പെ​ട്രോ​ൾ ഒ​ഴി​ച്ച് വീ​ടി​ന​ട​ക്കം തീ​വെ​ച്ച​തെ​ന്നും റാ​ഫേ​ൽ ലോ​റ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ

Related posts

Leave a Comment