വെറും രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ നായികയായതോടെയാണ് പ്രേമ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായി.
ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രേമ വീണ്ടും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാം നായകനായ ദൈവത്തിന്റെ മകന് എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു പ്രേമ.
മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കന്നഡസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു നടി.
കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാറായ വിഷ്ണുവര്‍ദ്ധനൊപ്പം നിരവധി സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. 2006 വര്‍ഷത്തിലായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം താരം വിവാഹമോചനം നേടി.
ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍. താരത്തിന് ഇപ്പോള്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ട്.
താരം വിവാഹം കഴിക്കാന്‍ പോകുന്നത് ഒരു പ്രമുഖ നിര്‍മാതാവിനെ ആണെന്നും വാര്‍ത്തകളുണ്ട്. അതേ സമയം നടി തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.