സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും: രാ​ഷ്‌​ട്ര​പ​തി

ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച രാ​​​ജ്യ​​​ത്തെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ശ​​​ക്ത​​​മാ​​​യ, ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടു​​​കൂ​​​ടി​​​യ സാ​​​ന്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യാ​​​ണ് സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണം. സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ച്ച സു​​​സ്ഥി​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

റോ​​​ഡ്, റെ​​​യി​​​ൽ, തു​​​റ​​​മു​​​ഖം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത ദ​​​ശ​​​ക​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യ്ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​കും. ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ സ​​​മ്പ​​​ന്ന​​​മാ​​​യ നാ​​​ഗ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ​​​യും പ്രാ​​​ധാ​​​ന്യ​​​വും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗം.

ഇ​​​ന്ത്യ​​​ക്കാ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ന​​​മ്മു​​​ടെ കൂ​​​ട്ടാ​​​യ സ്വ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​ത്യ​​​ന്തി​​​ക അ​​​ടി​​​ത്ത​​​റ​​​യാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന. ഒ​​​രു കു​​​ടും​​​ബ​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ അ​​​ത് ന​​​മ്മ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​ക്ക​​​മു​​​ള്ള നാ​​​ഗ​​​രി​​​ക​​​ത​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടേ​​​ത്. അ​​​റി​​​വി​​​ന്‍റെ​​​യും ജ്ഞാ​​​ന​​​ത്തി​​​ന്‍റെ​​​യും ഉ​​​റ​​​വി​​​ട​​​മാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ ഒ​​​രു കാ​​​ല​​​ത്ത് ലോ​​​കം മു​​​ഴു​​​വ​​​ൻ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു- ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു. പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പ​​​ക​​​ര​​​മാ​​​യി ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തും ദ്രൗ​​​പ​​​ദി മു​​​ർ​​​മു എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

Related posts

Leave a Comment