ചേർത്തല: അമിത വിലക്കയറ്റത്തെ തുടർന്ന് ചേർത്തല മുട്ടം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഫുഡ് ആന്റ് സേഫ്ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് നഗരത്തിൽ പരിശോധന നടത്തിയത്.
ചേർത്തല മുട്ടം മാർക്കറ്റിലെയും വടക്കേ അങ്ങാടിയിലുമുള്ള ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, പഴം-പച്ചക്കറി, വിവിധ സ്റ്റോറുകൾ തുടങ്ങി 22 സ്ഥാപനങ്ങളിലാണ് പരിശോധ നടത്തിയത്.
വിലവിവര പട്ടിക ഇല്ലാത്ത കടകൾക്ക് താക്കീത് നൽകി. അടുത്ത ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ വി.സുരേഷ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ കൃഷ്ണപ്രിയ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മഹേഷ് ബാബു, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് അജി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിജില കുമാരി, ജിനി, കെ.ജി ശാന്ത എന്നിവര്‍ പങ്കെടുത്തു.