കോട്ടയം: നാട്ടകം ഗവ.കോളജിലെ വൈദ്യു തി കുടിശിക സന്തം പോക്കറ്റിൽ നിന്ന് അടച്ച് കോളജ് അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാൻ പ്രിൻസിപ്പൽ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ പണം അടയ്ക്കുമെന്ന് പ്രിൻസിപ്പൽ ബാബു സെബാസ്റ്റ്യൻ അറി യിച്ചു. 1.15 ലക്ഷം രൂപയാണ് കുടിശിക.
മാർച്ച് അവസാനമേ പണം നല്കുകയു ള്ളൂവെന്നാണ് കോളജ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച മറുപടി. അതുവരെ കാത്തിരി ക്കാനാവില്ല. പണം ഇന്ന് അടച്ചില്ലെങ്കിൽ ഫ്യൂസ് ഉൗരുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പു നല്കിയിരുന്നു. ഇന്നലെ ഫ്യൂസ് ഉൗരാൻ ഉദ്യോഗസ്ഥർ എത്തിയതാണ്. അവരെ അനുനയപ്പിച്ച് പ്രിൻസിപ്പൽ പറഞ്ഞയക്കുകയായിരുന്നു.
ഇന്ന് അവസാന തീയതിയാണെന്നും അടച്ചില്ലെങ്കിൽ ഫ്യൂസ് ഉൗരുമെന്നുമറിയിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ഫ്യൂസ് ഉൗരിയാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റു മാർഗ മില്ല. പരീക്ഷ നടക്കുന്ന സമയത്ത് വൈദ്യുതി ലഭിക്കാതെ വന്നാ ൽ പ്രാക്ടിക്കൽ, വെള്ളം വിതരണം അടക്കമുള്ള കാര്യ ങ്ങൾ തടസപ്പെടും. ഓഫീസ് പ്രവർത്തനം താറുമാറാകും. മുപ്പതിനായിരം രൂപയാണു കോളജിലെ ഒരുമാസത്തെ വൈദ്യുതി ചാർജ്.