മലയാള സിനിമയില്‍ കൈവെച്ച മേഖലയിലെല്ലാം വിജയക്കൊടി ചാര്‍ത്തിയ താരമാണ് പൃഥിരാജ്. സൂപ്പര്താരമായിരിക്കെ തന്നെ സംവിധായകനെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും താരം കഴിവു തെളിയിച്ചു കഴിഞ്ഞു.
ആദ്യം അഭിനയിച്ചത് രഞ്ജിത്തിന്റെ നന്ദനത്തില്‍ ആയിരുന്നെങ്കിലും രാജസേനന് സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി ആടിയരുന്നു പൃഥ്വിരാജിന്റെ റിലീസ് ആയ ആദ്യ ചിത്രം.
ഈ ചിത്രം പരാജയമയാരുന്നു എങ്കിലും പിന്നീട് ഇറങ്ങിയ നന്ദനം സൂപ്പര്‍ഹിറ്റായതോടെ പൃഥിയുടെ തലവര തന്നെ മാറി.
കരിയറിന്റെ തുടക്കകാലത്ത് മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ എന്ന നിലയിലാണ് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്.
എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും താഴെ താരമൂല്യം നേടാന്‍ പൃഥിയ്ക്കു സാധിച്ചു. ആ സമയത്ത് ഗോസിപ്പ് കോളങ്ങളുടെയും ഇഷ്ടതാരം പൃഥിയായിരുന്നു.
അക്കാലത്ത് മലയാള സിനിമയില്‍ പൃഥിയെപ്പോലെ തിളങ്ങി നിന്ന നടിയായിരുന്നു സംവൃത സുനില്‍. പൃഥിയ്ക്കൊപ്പമുള്ള സംവൃതയുടെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവരെ ബന്ധിപ്പിച്ചായി വാര്‍ത്തകള്‍.
സംവൃതയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്നും വാര്‍ത്ത പ്രചരിച്ചു.
എന്നാല്‍, ഇത്തരം ഗോസിപ്പുകളെയെല്ലാം ചിരിച്ചു തള്ളുകയാണ് പൃഥ്വിരാജ് അന്ന് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ സംവൃതയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് നല്കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.
താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകുമെന്നും താരം പറഞ്ഞു.
സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവന്, നവ്യ നായര്‍, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും പൃഥ്വിരാജ് വ്യക്തമായിരുന്നു.
തങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ടെന്നും പൃഥ്വിരാജ പറഞ്ഞിരുന്നു. സംവൃതയുടെ വീട്ടില്‍ പോയിരുന്നു.
സംവൃതയുടെ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
മാത്രമല്ല തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇന്‍ഫാക്ചുവേഷന്‍ തോന്നിയിട്ടുണ്ടെന്നും അതേ അഭിമുഖത്തില്‍ തന്നെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജുമായുള്ള ഗോസിപ്പുകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി സംവൃതയും അതിനെ ചിരിച്ചു തള്ളുക ആണ് ചെയ്തത്.
അതേ സമയം വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്ന സംവൃത സുനില്‍ ബിജുമേനോന്റെ നായകയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.
താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബ്രോഡാഡി എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍.