ലൂസിഫറിനു ശേഷം മോഹന്ലാല്-പൃഥിരാജ് കൂട്ടുകെട്ടില് ഒരുങ്ങുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ഇപ്പോള് ബ്രോ ഡാഡിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം കോള്ഡ് കേസിന്റെ പ്രമോഷന്റെ ഭാഗമായി താരം ഇന്സ്റ്റഗ്രാം ലൈവില് എത്തിയിരുന്നു.
അതിനിടെ ആരാധകര് ചോദിച്ച ബ്രോ ഡാഡിയെക്കുറിച്ചുള്ള സംശയങ്ങള്ക്കാണ് താരം രസകരമായി മറുപടി നല്കിയത്.
ബ്രോ ഡാഡിയെക്കുറിച്ച് പറയൂ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ‘ഞാന് സംവിധാനം ചെയ്യുന്ന ഒരു ഫണ്-ഫാമിലി ഫിലിം. അത്രയേ ഉള്ളൂ’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
അതിന് പിന്നാലെ ‘ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്, മ് മ് കേട്ടിരിക്കണൂ’ എന്ന അരാധകന്റെ കമന്റ് വന്നു, ഇതിന് ചിരിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം.
‘സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി. ഇപ്പോഴത്തെ കോവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന് പറ്റുന്ന ഒരു സിനിമയാണ് അത്’ എന്നാണ് താരം പറഞ്ഞത്.
ലൂസിഫര് ഇറങ്ങുന്നതിന് മുന്പും ഇതുപോലെയായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘ലൂസിഫര്’ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ചിത്രമെന്നാണ് താരം പറഞ്ഞിരുന്നത്.
എന്നാല് ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചതോടെ താരത്തിന്റെ വാക്കുകള് ട്രോളുകളില് നിറഞ്ഞിരുന്നു. മലയാളത്തില് ഏറ്റവും കളക്ഷന് നേടിയ ചിത്രമായാണ് ലൂസിഫര് മാറിയത്.
അതേത്തുടര്ന്നാണ് ആളുകള് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയത്. എമ്പുരാന് എപ്പോള് എത്തുമെന്നായിരുന്നു ചിലര്ക്ക് അറിയേണ്ട്ത.
എമ്പുരാന് സിനിമയുടെ ജോലികള് തുടങ്ങാന് തന്നെ എല്ലാം തുറക്കുന്ന അവസ്ഥയിലേക്ക് എത്തണം. അതിന്റെ ലൊക്കേഷനൊക്കെ കാണാന് പോവുന്നതിനു തന്നെ യാത്രാവിലക്കുകളൊക്കെ മാറേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും കൊച്ചു സിനിമ ഇമ്മിണി ബല്യ സിനിമയാവുമെന്നു തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.