മലയാള സിനിമയിലെ പ്രതിഭാധനരായ നടന്മാരില്‍ ഒരാളാണ് പൃഥിരാജ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച ആള്‍. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്.
എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി. എന്തായാലും പൃഥിയുടെ ആദ്യപ്രണയത്തിന്റെ കഥ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.