പാര്‍വതി-പൃഥിരാജ് ജോഡികളുടേതായി ഒരാഴ്ചക്കിടെ രണ്ടു സിനിമകളാണ് പുറത്തുവന്നത്. കൂടെയും മൈസ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. കസബ വിവാദത്തിന്റെ പേരില്‍ മൈ സ്റ്റോറിയിലെ പാര്‍വതിയുടെ അഭിനയത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
18 കോടി മുടക്കി ലിസ്ബണില്‍ ഷൂട്ട് ചെയ്ത സിനിമയേയും ഈ സൈബര്‍ ആക്രമണം ബാധിച്ചു. റേറ്റിംഗ് ഇടിച്ചു താഴ്ത്തുന്നതുള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ക്കും സിനിമ ഇരയായി.
മൈസ്റ്റോറി റീലീസ് ചെയ്തതിന്റെ അടുത്ത ആഴ്ചയായിയുന്നു കൂടെയുടെ റീലീസ്. ചിത്രം താരതമ്യേന മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ മൈസ്റ്റോറി സാമ്പത്തികമായി നിര്‍മാതാവിന് പ്രഹരമേല്‍പ്പിച്ചുവെന്ന വിവാദങ്ങള്‍ക്കിടെ മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസു തുറന്നത്.
കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് താന്‍ അണിയറക്കാരോട് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ തനിക്കൊരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ താന്‍ അനുവദിക്കില്ലായിരുന്നവെന്ന് പൃഥ്വിരാജ് പറഞ്ഞു. കൂടെയുടെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാല്‍ മൈ സ്റ്റോറിയുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. മൈ സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടെ ജൂലൈ രണ്ടാം വാരത്തില്‍ പുറത്തിറങ്ങുമെന്ന് അറിയാമായിരുന്നുവെന്നും, ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്.
അതു ഞാന്‍ ചെയ്തു. പക്ഷെ തീരുമാനം അവരുടേതായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ മൈ സ്റ്റോറിയ്ക്കെതിരെ വ്യാപണ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് സംവിധായിക റോഷ്നി ദിനകര്‍ രംഗത്തെത്തിയിരുന്നു.