നടന് സുകുമാരനും കുടുംബവും മലയാളികള്‍ക്ക് എന്നും ഇഷ്ടമുള്ള ഒരു വിഷയമാണ്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അവരുടെ ഭാര്യമാരുമെല്ലാം സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളാണ്.
നടന് സംവിധായകന് നിര്‍മ്മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുയാണ് പൃഥ്വിരാജ് ഇപ്പോള്‍. അച്ഛന്റേയും അമ്മയുടേയും സിനിമ പാരമ്പര്യമാണ് പൃഥ്വിരാജിനെ സിനിമയില്‍ എത്തിച്ചത്.
എന്നിരുന്നാലും ഇരുപതിലേറെ വര്‍ഷങ്ങളായി അയാള്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് സ്വന്തം കഴിവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാത്രമാണ്.
രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവന് ഉണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ല്‍ തിയേറ്ററുകളില്‍ എത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ അണ് പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്.
അതേ സമയം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പ്രമുഖ സംവിധായകന് ഫാസില്‍ ഒരുക്കിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് ചെന്നിരുന്നു എന്നാല്‍ പൃഥിരാജിനെ ഈ സിനിമയിലേക്ക് ഫാസില്‍ തിരഞ്ഞെടുത്തില്ല.
ആ കഥ വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കൈയെത്തും ദൂരത്ത് എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകന് ഫാസില്‍ പുതുമുഖ നായകനെ അന്വേഷിക്കുന്ന സമയം.
ഒരു പാവത്താന്‍ ലുക്കുള്ള നായകനെ തപ്പി നടന്ന ഫാസില്‍, അവസാനം സ്വന്തം മകനായ ഫഹദിനെ തന്നെ നായകനാക്കാന്‍ തീരുമാനിക്കുക ആയിരുന്നു.
ഇതിനിടയില്‍ സിനിമാ നടിയായ അമ്മയുടെ നിര്‍ബന്ധത്താല്‍ പൃഥ്വിരാജ് ഫാസിലിനെ കാണാന്‍ ചെന്നിരുന്നു.
എന്നാല്‍ ഒരു തന്റേടി ലുക്ക് ആയിരുന്നതിനാല്‍ പൃഥ്വിരാജിനെ തന്റെ നായക കഥാപാത്രത്തിന് യോജിക്കാത്തത് കാരണം ഫാസില്‍ മടക്കി അയച്ചു.
അതെ സമയം, തിരക്കഥാകൃത്ത് രഞ്ജിത്ത് തന്റെ രണ്ടാമത്തെ സിനിമയായ നന്ദനത്തിന് വേണ്ടി ഒരു പുതുമുഖ നായകനെ അന്വേഷിക്കുന്ന കാര്യം ഫാസിലിനോട് പറഞ്ഞിരുന്നു.
ആ കഥാപാത്രത്തിന് പൃഥ്വിരാജ് യോജിക്കുമെന്ന് തോന്നിയതു കൊണ്ട് ഫാസില്‍ രഞ്ജിത്തിനെ വിളിച്ച് കാര്യം പറഞ്ഞു.
രഞ്ജിത്ത് തന്റെ സഹ നിര്‍മ്മാതാവായ നടന് സിദ്ദിഖിനോട് പൃഥ്വിയുടെ അമ്മയെ വിളിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞു.
മകന് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് വിളിച്ചു ചോദിച്ച സിദ്ധിഖിനോട് മല്ലിക സുകുമാരന്‍ ആദ്യം ചോദിച്ചത് ഇന്ദ്രനെയാണോ ഉദ്ദേശിക്കുന്നത് എന്നായിരുന്നു. അന്ന് ഇന്ദ്രജിത്ത് ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചിരുന്നു.
അല്ല, പൃഥ്വിയെയാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, പൃഥ്വിരാജ് ഓസ്ട്രേലിയയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവന് അഭിനയിക്കാന്‍ താല്പര്യമില്ല എന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.
എന്തായാലും രഞ്ജിത്തിന് കാണാന്‍ പൃഥ്വിരാജിനെ പറഞ്ഞ് വിടാമെന്ന് മല്ലിക സുകുമാരന്‍ സമ്മതിച്ചു. കോഴിക്കോട് രഞ്ജിത്തിന്റെ വീട്ടില്‍ എത്തിയ പൃഥ്വിരാജ്, വാതില്‍ തുറന്ന് ഇറങ്ങി വന്ന രഞ്ജിത്തിനോട് സ്വയം പരിചയപ്പെടുത്തി.
ഞാന്‍ പൃഥ്വിരാജ്, മല്ലിക സുകുമാരന്റെ മകനാണ് നന്ദനത്തിലെ നായകനായ മനുവിന്റെ ഇന്‍ട്രൊ സീനാണ് രഞ്ജിത്തിന് അപ്പോള്‍ ഓര്‍മ്മ വന്നത്.
പൃഥ്വിരാജ് മടങ്ങിയതും രഞ്ജിത്ത് സിദ്ദിഖിനെ വിളിച്ചു പറഞ്ഞു, ഇനി വേറെ ആരെയും നോക്കണ്ട, നമ്മുടെ നായകന് പൃഥ്വിരാജ് തന്നെ.
അങ്ങനെയാണ് പൃഥ്വിരാജ് നന്ദനം എന്ന സിനിമയിലേക്ക് കടന്നു വരുന്നത് എന്നാണ് ആ കുറിപ്പില്‍ വ്യക്തമാക്കുന്നത്.