പൃഥിരാജും പാര്‍വതിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍.യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ വമ്പന്‍ ഹിറ്റായിരുന്നു.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്വിറ്ററിലൂടെ പൃഥി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്. ചിത്രീകരണത്തിനിടയിലെ ഒരു വീഴ്ചയാണ് വീഡിയോയില്‍ കാണുന്നത്.
തനിക്കെതിരേയുള്ള വിമര്‍ശനങ്ങളെയും ട്രോളുകളെയും വളരെ പോസിറ്റീവായി സമീപിക്കുന്ന താരമാണ് പൃഥി. കരിയറിന്റെ തുടക്കം മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പൃഥി. ഇതിനിടയ്ക്കാണ് താന്‍ വീഴുന്ന വീഡിയോ താരം തന്നെ പുറത്തു വിട്ടത്. എന്നാല്‍ സെല്‍ഫ് ട്രോളിന്റെ ഭാഗമായാണോ താരം ഈ വീഡിയോ പുറത്തു വിട്ടതെന്ന സംശയവും ആരാധകര്‍ക്കുണ്ട്. ഗാനരംഗത്ത് ഓടിവരുന്നതിനിടയില്‍ പൃഥി മലര്‍ന്നടിച്ചു വീഴുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG
— ethnofest (@ethno_offl) February 28, 2018