ജി​ല്ല​യി​ലെ ഗ​വ. പ്രൈ​മ​റി പ്രഥമാധ്യാപകരുടെ പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​രവ്

പു​ന​ലൂ​ർ: ജി​ല്ല​യി​ലെ ഗ​വ. പ്രൈ​മ​റി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. അ​ക്കൗ​ണ്ട് ടെ​സ്റ്റും കെ.​ഇ.​ആ​ർ ടെ​സ്റ്റും പാ​സ്സാ​യ​വ​ർ​ക്കു മാ​ത്ര​മേ പ്ര​ഥ​മാ​ധ്യാ​പ​ക പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യു​ള്ളു എ​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളേ​യും വി​വി​ധ കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ന്ത​സ്സ​ത്ത​യേ​യും മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​റി​ന് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

കേ​ര​ള​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​എ​സ് ആ​ന്‍റ് എ​സ്എ​സ്ആ​ര്‌ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഗ​വ​ൺ​മെ​ന്‍റ് അ​മ്പ​തു​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ടെ​സ്റ്റ് ഇ​ള​വു ന​ൽ​കി പ്ര​മോ​ഷ​ൻ ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കു​ക​യും കേ​ര​ളാ നി​യ​മ​സ​ഭ 2011-ൽ ​അം​ഗീ​ക​രി​ച്ച​തു​മാ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ൽ 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു ടെ​സ്റ്റ് ഇ​ള​വ് പ​റ​യു​ന്നി​ല്ല.

ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക പ്ര​മോ​ഷ​ന് ടെ​സ്റ്റ് യോ​ഗ്യ​ത​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി 2015ൽ ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​എ​ന്നാ​ൽ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് ഗ​വ​ൺ​മെ​ന്‍റ് വീ​ണ്ടും ഇ​ള​വ് അ​നു​വ​ദി​ച്ച് പ്ര​മോ​ഷ​ൻ ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു.

ഇ​ങ്ങ​നെ നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ള​വ് അ​നു​വ​ദി​ച്ചു ന​ൽ​കി​യ ഉ​ത്ത​ര​വി​നെ കോ​ട​തി​യി​ൽ ഹ​ർ​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ൽ​ഫ​ല​മാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള സ്റ്റേ​യും.

നേ​ര​ത്തേ ന​ൽ​കി​യ ഹ​ർ​ജി​ക​ളു​ടെ ഫ​ല​മാ​യി ടെ​സ്റ്റ് യോ​ഗ്യ​ത​ക​ൾ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നോ​ട്ടി​ഫൈ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും അ​തി​ൻ പ്ര​കാ​രം ആ​ദ്യം എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​നും കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ നേ​രി​ടു​മെ​ന്നാ​യ​പ്പോ​ൾ ര​ണ്ടാ​മ​ത് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ ഗ​വ​ൺ​മെ​ന്‍റ് പ്രൈ​മ​റി വി​ഭാ​ഗ​ത്തി​നും പ്ര​ഥ​മാ​ധ്യ​പ​ക പ്ര​മോ​ഷ​ന് യോ​ഗ്യ​ത നോ​ട്ടി​ഫൈ ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

അ​ങ്ങ​നെ യോ​ഗ്യ​ത നോ​ട്ടി​ഫൈ ചെ​യ്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് 2014-ലെ ​നി​യ​മ​വി​രു​ദ്ധ​മാ​യ (വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം റൂ​ൾ 18 (1) പ്ര​കാ​രം) യോ​ഗ്യ​ത ഇ​ള​വ് വീ​ണ്ടും തി​രു​കി ക​യ​റ്റി ഗ​വ​ൺ​മെ​ന്‍റ് ഉ​ത്ത​ര​വി​ട്ട​ത്. ഈ ​നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

Related posts