ഇന്ത്യന്‍ ഷെഫിനെ വിവാഹം കഴിച്ചതിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്സിന്‍(31) അന്തരിച്ചു. കാര്‍ഡിയാക് അനൂറിസം ബാധിച്ച് മേയ് 4ന് ഹൂസ്റ്റണിലാണിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ വംശജനായ ഷെഫ് റിഷി റൂപ്പ് സിങ്ങാണ് ഭര്‍ത്താവ്. 2017 ഏപ്രിലിലാണ് റിഷിയെ വിവാഹം കഴിച്ചത്. രണ്ട് വയസ്സുള്ള മകനുണ്ട്.
മരിയ ഹ്യൂസ്റ്റണില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മരിയ-അന്ന രാജകുമാരി,പിയോട്ടര്‍ ഗാലിറ്റ്സിന്‍ രാജകുമാരന് എന്നിവരാണ് മാതാപിതാക്കള്‍, സെനിയ ഗാലിറ്റ്സിന്‍ ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി, ദിമിത്രി രാജകുമാരന്, ഇയോണ്‍. എന്നിവര്‍ സഹോദരങ്ങളാണ്.