ചണ്ഡിഗഡ്: പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാന്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി.ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം.
ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈ സമയത്ത് അയല്‍വീട്ടില്‍ വച്ചായിരുന്നു മാനഭംഗം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും രണ്ടു വനിതകള്‍ക്കുമെതിരെ കേസെടുത്തു. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്.
മകളെ പത്താംക്ലാസ് പരീക്ഷ ജയിപ്പിക്കുന്നതിനായി 10000 രൂപ നല്‍കാന്‍ പിതാവ് തയ്യാറായിരുന്നുവെന്ന് പിതാവ് പറയുന്നു.ഈമാസം എട്ടിന് പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. പെണ്‍കുട്ടിയെ പ്രിന്‍സിപ്പലിന്റെ ബന്ധുവീട്ടില്‍ നിര്‍ത്തി പോകാന്‍ നിര്‍ദേശിക്കുകയും അവള്‍ക്കു പകരം മറ്റൊരാള്‍ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പൊലീസിനോടു പറഞ്ഞു.
പരീക്ഷ കഴിഞ്ഞശേഷം പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോകാന്‍ എത്തിയപ്പോഴണ് പീഡനവിവരം പുറത്തറിയുന്നത്. പ്രിന്‍സിപ്പല്‍, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവള്‍തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി പിതാവിനോടു സംസാരിക്കുന്നതിനിടെ പണിപാളിയെന്ന് മനസിലാക്കിയ പ്രിന്‍സിപ്പലും സഹായികളും ഇവിടെനിന്നും മുങ്ങുകയും ചെയ്തു. ഇവിടെ രണ്ടു മാസത്തിനിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ദലിത് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു ഗര്‍ഭിണിയായ സംഭവത്തില്‍ അധ്യാപകനെ അറസ്റ്റു ചെയ്തിരുന്നു.