ഭക്ഷണത്തില്‍ എപ്പോഴും വ്യത്യസ്തകള്‍ പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്നവരാണധികവും. ഇത്തരത്തില്‍ ആളുകളെ ആകര്‍ഷിക്കാനായി റസ്റ്റോറന്റുകളും കോഫീഷോപ്പുകളുമെല്ലാം ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത് കാപ്പിയിലാണെന്ന് വേണമെങ്കില്‍ പറയാം. കോഫിയുടെയും ചായയുടെയും മുകളില്‍ പത ഉപയോഗിച്ച് ലവ് ചിഹ്നവും സ്‌മൈലി ചിഹ്നവും മറ്റും വരയ്ക്കുന്നതും പതിവാണ്. എന്നാല്‍ കോഫി ആവശ്യപ്പെടുന്ന ആളുടെ ഫോട്ടോ അതേപടി കോഫിയില്‍ വരുത്തുന്നത് ഇതാദ്യമാണ്.
പ്രത്യേക മെഷീന്‍ ഉപയോഗിച്ചാണ് ചായ അല്ലെങ്കില്‍ കോഫി നിര്‍മ്മിക്കുന്നത്. ആദ്യം ആവശ്യക്കാരന്റെ ഫോട്ടോ ഒരു ടാബ് ഉപയോഗിച്ച് എടുക്കുന്നു. പിന്നീട് അത് കോഫി മെഷീനുമായി കണക്ട് ചെയ്യുന്നു. കോഫി മിക്‌സ് ചെയ്ത് മെഷീനില്‍ വയ്ക്കുമ്പോള്‍ പ്രത്യക പ്രോസസിംഗിലൂടെ ആളുടെ ഫോട്ടോ അതേപടി കോഫിയുടെ മുകളില്‍ പതിയുന്നു. അഞ്ച് മിനിറ്റില്‍ താഴെ മാത്രം സമയമെ ഇതിനായി എടുക്കുന്നുള്ളു എന്നതും ശ്രദ്ധേയം. അധികം താമസിയാതെ ഈ മെഷീനും കോഫിയും ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.