ഈ രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന! കാരണം, ആഡംബരഹോട്ടലിനെ വെല്ലുന്ന ജയില്‍ അന്തരീക്ഷം; ചിത്രങ്ങള്‍ കാണാം

norway.jpg.image.470.246ഏത് തലമുറയിലുള്ളവരായാലും ജയില്‍ എന്ന പറയുമ്പോഴേ മനസില്‍ വരുന്ന ചില ചിത്രങ്ങളുണ്ട്. ശ്മശാനമൂകത നിറഞ്ഞ ഇടനാഴികള്‍, തുരുമ്പിച്ച അഴികളുടെ കിരുകിരാ ശബ്ദം, പൊട്ടിപ്പൊളിഞ്ഞ ഭിത്തികള്‍, അങ്ങനെ ആകെമൊത്തം വൃത്തിഹീനവും ഭയാനകുമായ അന്തരീക്ഷം നിറഞ്ഞ് നില്‍ക്കുന്ന സ്ഥലം. എന്നാല്‍ നോര്‍വേയിലെ ഹാള്‍ഡന്‍ ജയില്‍ കണ്ടുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും തോന്നും എന്ത് കുറ്റകൃത്യം ചെയ്തിട്ടായാലും വേണ്ടില്ല, ഇതിനകത്ത് വന്നൊന്ന് കിടക്കണമെന്ന്. ഈ ജയിലിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഒരു തടവറയുടെ ഫീല്‍ താമസക്കാര്‍ക്ക് ലഭിക്കരുത് എന്ന് ആര്‍ക്കിടെക്ടുകള്‍ക്ക് അധികാരികള്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഇതിനനുസൃതമായാണ് അവര്‍ ജയില്‍ രൂപകല്‍പന ചെയ്തത്.

inside-norway-cell.jpg.image.784.410

സാധാരണ നാം കണ്ട് ശീലിച്ച ജയിലുകളില്‍ നിന്ന് വ്യത്യസ്തമായി നോര്‍വേയിലെ ഈ ജയിലിലെ പ്രത്യേകതകള്‍ ഇപ്രകാരമാണ്. പച്ചപ്പ് കൊണ്ട് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത മുറ്റവും പാര്‍ക്കും. ഒരു ഹോട്ടലിനോട് കിടപിടിക്കുന്ന രീതിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. തടി കൊണ്ടുള്ള ഡോറുകള്‍ നല്‍കിയിരിക്കുന്നു. അതിനാല്‍ ഇരുമ്പു വാതിലുകളുടെ കിരുകിരാ ശബ്ദം കേള്‍ക്കാനില്ല. പ്രസന്നമായ അന്തരീക്ഷം ഒരുക്കാനായി കസ്റ്റം ലൈറ്റിങ്ങും മധുരകരമായ സംഗീതവുമുണ്ട്. ഓരോ സെല്ലുകളും ഒരു ഇടത്തരം ഹോട്ടല്‍ മുറിയെ അനുസ്മരിപ്പിക്കും. സ്വകാര്യത ഉറപ്പാക്കുന്ന, സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കുന്ന മുറിയില്‍ കിടക്കയും ഫര്‍ണിച്ചറുകളും ടിവിയും എസിയും  അറ്റാച്ഡ് ബാത്‌റൂമും ഒക്കെയുണ്ട്.

music-room.jpg.image.784.410

താമസക്കാര്‍ക്കായി ഒരു എന്റര്‍ടെയിന്‍മെന്റ് റൂം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. കുറ്റവാളികളിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി സംഗീത ഉപകരണങ്ങളും റിക്കോര്‍ഡിങ് സ്റ്റുഡിയോയും, ഗ്രാഫിറ്റി രചനയ്ക്കായി പെയിന്റുകളും എല്ലാം നല്‍കിയിട്ടുണ്ട.് കുറ്റവാളികളിലെ കലാകാരന്മാരാണ് ചുവരുകളില്‍ കലാവിരുന്നു സൃഷ്ടിക്കുന്നത്.  മറ്റുള്ളവര്‍ക്കായി പ്‌ളേ സ്‌റ്റേഷന്‍, ടിവി അടക്കമുള്ള ഉപകരണങ്ങളും. ആത്മീയപാതയിലേക്ക് മാറിയവര്‍ക്കായി മെഡിറ്റേഷന്‍ മുറികളും ഇവിടെയുണ്ട്.

norway-prison-exterior.jpg.image.784.410

ഇതിനെല്ലാം പുറമെ ജിം, വോളിബോള്‍ കോര്‍ട്ട് തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. 3500ലേറെ കുറ്റവാളികളാണ് ഇപ്പോള്‍ ഇവിടെ ജയില്‍ശിക്ഷ അല്ല, സുഖജീവിതം നയിക്കുന്നത്. ഈയൊരൊറ്റ കാരണത്താല്‍ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ കുറ്റവാളികളെ പ്രോത്സാഹിപ്പിച്ചാല്‍ എങ്ങനെ കുറ്റകൃത്യം കൂടാതിരിക്കും എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

norway-prison.jpg.image.784.410

prison1.jpg.image.784.411

Related posts