പോലീസ് സംരക്ഷണത്തില്‍ പരോളില്‍ വീട്ടിലെത്തിയ ശേഷം കടന്നു കളഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍.
രാജാക്കാട് പൊന്മുടി കളപ്പുരയ്ക്കല്‍ ജോമോനെയാണ് മണിക്കൂറുകളുടെ തെരെച്ചിലിനൊടുവില്‍ പിടികൂടിയത്.
പോലീസിനെ വെട്ടിച്ച് ജോമോന് പൊന്മുടി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തെ വനത്തിലേയ്ക്ക് ഓടി മറയുകയായിരുന്നു.
കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീര്‍ക്കാനാണ് പോലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോന് പറയുന്നത്.
ഇടുക്കിയിലെ പൊന്മുടിയില് താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് പോലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്.
ഇവിടെ നിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് പോലീസ് ജോമോനെ കണ്ടെത്തിയത്.
പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.
2015 ഫെബ്രുവരിയില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിന്റെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോന്.
ഇരട്ട ജീവപര്യന്തം ശിക്ഷ അനുവഭിച്ചു വരുന്നതിനിടെയാണ് പരോള്‍ ആനുവദിച്ചത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ജോമോന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവില്‍ കഴിയുന്നത്.