അഭിനേതാവായും സംവിധായകനായുമെല്ലാം തകര്‍ത്താടി, മലയാള സിനിമാലോകത്തിന് എക്കാലത്തും മുതല്‍ക്കൂട്ടാണ് താനെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുന്ന വ്യക്തിയാണ് പൃഥിരാജ്. പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനുവേണ്ടിയുള്ള കട്ട കാത്തിരിപ്പിലാണ് പൃഥിരാജ്, മോഹന്‍ലാല്‍ ആരാധകരെല്ലാം.
പൃഥിരാജിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റിനും താഴെ ആരാധകര്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ കമന്റിട്ട ഒരു വ്യക്തിയാണ് പൃഥിരാജിന്റെ ഭാര്യ സുപ്രിയ. ലൂസിഫറിന്റെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം മോഹന്‍ലാലുമൊത്ത് എടുത്ത ഒരു ചിത്രം, ലൂസിഫറിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീന്‍ എന്ന പേരില്‍ പൃഥിരാജ് പോസ്റ്റ് ചെയ്യുകയുണ്ടായി. അതിന് കമന്റായാണ് ‘കട്ട വെയിറ്റിംഗ് രാജുവേട്ടാ..’ എന്ന് സുപ്രിയ കുറിച്ചത്.
ഉടന്‍ വന്നു സുപ്രിയയ്ക്കുള്ള പൃഥ്വിയുടെ മറുപടി. ‘ഞാനും വെയ്റ്റിങ് ആണ് ചേച്ചീ’ എന്നാണ് പൃഥ്വി കുറിച്ചത്. പിന്നെ പറയേണ്ടല്ലോ..ബാക്കിയെല്ലാം ആരാധകര്‍ ഏറ്റെടുത്തു. രസകരമായ കമന്റുകളുടെ ഒഴുക്കായിരുന്നു പിന്നീടങ്ങോട്ട്. ഈ മാസം 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.