ലൂസിഫറിന്റെ തിരക്കുമായി റഷ്യയിൽ എത്തിയ പൃഥ്വിരാജിനെ ഞെട്ടിച്ച് അദ്ദേഹം ഭക്ഷണം കഴിക്കുവാൻ എത്തിയ ഒരു ഹോട്ടലിലെ ജീവനക്കാരൻ. ട്വിറ്ററിൽ കൂടിയാണ് താരം തന്റെ അനുഭവം ആരാധകരുമായി പങ്കുവച്ചത്.
‘പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം നിങ്ങൾ കബാബ് കഴിക്കുവാനായി കടയിൽ എത്തുന്നു. അവിടെ എത്തിയ നിമിഷം കടയുടെ കൗണ്ടറിൽ ഇരുന്നയാൾ പറഞ്ഞു. എനിക്കും എന്റെ ഭാര്യയും കൂടെ വളരെയധികം ഇഷ്ടപ്പെട്ടു. താങ്കൾ എങ്ങനെയാണ് ചിത്രം കണ്ടെതന്ന് ഞാൻ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷെ അതെന്നെ വളരയധികം സന്തോഷിപ്പിച്ചു’.
പൃഥ്വിയുടെ ട്വീറ്റ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അഞ്ജലി മേനോന്റെ സംവിധാനത്തിലൊരുങ്ങിയ കൂടെയ്ക്ക് മികച്ച പ്രതികരണമായിരുന്നു തീയറ്ററുകളിൽ നിന്നും ലഭിച്ചത്.