ബോളിവുഡ് താരം പ്രീതി സിന്റക്കും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും ഇരട്ടക്കുഞ്ഞുങ്ങള്പിറന്നു.
വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേര്.
ഞങ്ങള്‍ അത്ഭുതകരമായ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഇരട്ടകുട്ടികളായ ജിയ സിന്റ ഗൂഡനൗയേയും, ജയ് സിന്റ ഗൂഡനൗയേയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ജീനും ഞാനും അതിയായ സന്തോഷത്തിലാണ്.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും പ്രീതി നന്ദി അറിയിന്നതായും അവര്‍ പറഞ്ഞു. 2016 ലാണ് ജീന്‍ ഗൂഡനൗവിനെ പ്രീതി വിവാഹം കഴിക്കുന്നത്.