ഇ​ഷ്ട​ നമ്പറിന് പൃ​ഥ്വിരാജ് മു​ട​ക്കി​യ​ത് ആ​റു ല​ക്ഷം; . കെ​​എ​​​ൽ 7 സി​​​എ​​​ൻ ഒ​​​ന്ന് എ​​​ന്ന ന​​​മ്പ​​​റാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പൃ​​​ഥ്വി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്

കാ​​​ക്ക​​​നാ​​​ട്: കാ​​റി​​ന് ഇ​​​ഷ്ട ന​​​ന്പ​​​ർ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ന​​​ട​​​ൻ പൃ​​​ഥ്വി​​​രാ​​​ജ് ചെ​​ല​​വി​​ട്ട​​ത് ആ​​​റു ല​​​ക്ഷം രൂ​​​പ. കെ​​എ​​​ൽ 7 സി​​​എ​​​ൻ ഒ​​​ന്ന് എ​​​ന്ന ന​​​ന്പ​​​റാ​​​ണ് ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​റ്റു​​​ള്ള​​​വ​​​രെ പി​​​ന്നി​​​ലാ​​​ക്കി പൃ​​​ഥ്വി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഈ ​​​ന​​​ന്പ​​​റി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ന​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ വേ​​​റെ​​​യും ചെ​​​ല​​​വാ​​​യി.

ഇ​​​ന്ന​​​ലെ കാ​​​ക്ക​​​നാ​​​ട് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന വാ​​​ഹ​​​ന ന​​​ന്പ​​​ർ ലേ​​​ല​​​ത്തി​​​ൽ​​ഏ​​​റ്റ​​​വും കൂ​​​ടി​​​യ തു​​​ക​​​യ്ക്ക് പോ​​യ ന​​ന്പ​​റും ഇ​​താ​​യി​​രു​​ന്നു. 30, 56,000 രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് പി​​​രി​​​ഞ്ഞു​​​കി​​​ട്ടി​​​യ​​​ത്. സി​​​എ​​​ൻ സീ​​​രി​​​സി​​​ൽ തു​​​ട​​​ങ്ങു​​​ന്ന ന​​​ന്പ​​​റു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു വാ​​​ശി​​​യേ​​​റി ലേ​​​ലം ന​​​ട​​​ന്ന​​​ത്.

രാ​​​വി​​​ലെ 11ന് ​​ആ​​​രം​​​ഭി​​​ച്ച ലേ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കു​​​ന്നേ​​​രം 4.30 നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. 34 ന​​​ന്പ​​​റു​​​ക​​​ളും മു​​​ൻ​​​കൂ​​​ർ ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​താണ്. ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ കെ.​​​എ​​​ൽ. ഫ്രാ​​​ങ്കി​​​ളാ​​​ണ് ലേ​​​ല​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

Related posts