ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നിർണായകമായ നാലും അഞ്ചും ടെസ്റ്റുകൾക്കായി രണ്ടു മാറ്റങ്ങൾ വരുത്തി ടീം ഇന്ത്യ. ഓപ്പണർ മുരളി വിജയിയേയും സ്പിന്നർ കുൽദീപ് യാദവിനെയും 18 അംഗ ടീമിൽനിന്നും ഒഴിവാക്കി. ഇവർക്ക് പകരമായി കൗമാരതാരം പ്രിഥ്വി ഷായേയും ഓൾറൗണ്ടർ ഹനുമ വിഹാരിയെയും ഉൾപ്പെടുത്തി.
മോശം പ്രകടനത്തെ തുടർന്നാണ് മുരളി വിജയിയെ മാറ്റിയത്. ഇന്ത്യ അണ്ടർ 19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പതിനെട്ടുകാരനായ ഷാ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-2 ന് പിന്നിലാണ്.