എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പൃഥ്വിയുടെ ഒരു വീഴ്ചയുടെ വീഡിയോ കണ്ടാൽ ചിരിച്ച് ചാവും. പൃഥ്വിരാജിനെ നായകനാക്കി ആർ. എസ്. വിമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ.
പാർവതിയായിരുന്നു ചിത്രത്തിലെ നായിക. കാഞ്ചനമാലയും മൊയ്തീനുമായി പൃഥ്വിയും പാർവതിയും ശരിക്കും ജീവിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാള സിനിമയിലെ മികച്ച പ്രണയ സിനിമകളിലൊന്നായി ഈ സിനിമയെ പലരും വിശേഷിപ്പിക്കാറുണ്ട്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയത്.
ചിത്രീകരണത്തിനിടയിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലൂടെ പൃഥ്വി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ചിത്രീകരണത്തിനിടയിലെ ഒരു വീഴ്ചയാണ് വീഡിയോയിൽ കാണുന്നത്.
തുടക്കം മുതൽ ട്രോളർമാർ താരത്തെ വിടാതെ പിന്തുടരാറുമുണ്ട്. ഇതിനിടയിലാണ് രസകരമായ ഈ വീഴ്ചയുടെ വീഡിയോ താരം തന്നെ പുറത്തുവിട്ടത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഓടിവരവേ മലർന്നടിച്ച് വീഴുന്ന പൃഥ്വിയെയാണ് വീഡിയോയിൽ കാണുന്നത്.