പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു.
2014ൽ സുന്ദരിയെ ലുവിൽ വച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പേര് പോലും ആ എക്സൈറ്റ്മെന്റിൽ ചോദിച്ചില്ലെന്ന് വിനോദ് കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
2003 ൽ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തിൽ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെൺകുട്ടിയുടെ ഒരു ചെറിയ റോളിൽ ആണ് ഇവരെ ഞാൻ ആദ്യമായി കാണുന്നത്……….
സ്ക്രീനിൽ കണ്ട അന്നേരം തന്നെ ഹൃദയം അങ് കൊണ്ടുപോയി..അവര്…….പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു…..
അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു……
ആ കണ്ണുകൾ….നിമിഷനേരം കൊണ്ട് മാഞ്ഞുപോയ ചെറുപുഞ്ചിരി…..
കാലം കടന്നു പോയി…..പല സിനിമകളിലും അവരെ തിരഞ്ഞു.കണ്ടില്ല…..
അന്ന് ഇന്നത്തെ പോലെ easily accessible ഇന്റർനെറ്റും മൊബൈലും ഒന്നും ഇല്ല. ആരോട് ചോദിയ്ക്കാൻ ഇവർ ആരാണെന്നു?
കാലം പിന്നെയും മുന്നോട്ട് പോയി…..2014 സെപ്തംബർ മാസം…..ഞാൻ ലുലു മാളിലെ ഒരു ഷോപ്പിൽ നിൽക്കുകയാണ്. പരീക്ഷ റിസൾട് വരുന്നതുവരെ ഒരു ജോലി.
ജോലിക്കിടയിൽ ഒരു കസ്റ്റമർ എന്റെ അടുത് വന്നു.മോനെ എനിക്ക് ആ ഐറ്റം ഒന്നെടുത്തു തരാമോ?
ഞാൻ അവരുടെ മുഖത്തക്ക് തലയുയർത്തി നോക്കി.
ഇവരെ ഞാൻ എവിടെയോ?
🙄
ഏയ് തോന്നിയതാവും
കുറെ നേരം ആ കസ്റ്റമർ എന്റെ കൂടെ ഉണ്ടായിരുന്നു.
ആ സമയമത്രയുo ഹൃദയം അവരോടു സംസാരിക്കാൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
ക്ഷമ നശിച്ചു ഞാൻ അവരോടു പറഞ്ഞു.
“മാഡം തുടക്കം തൊട്ടേ പറയണം എന്നുണ്ടായിരുന്നു.മാഡത്തിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. വളരെ ഫെമിലിയർ ആയി തോന്നുന്നു.
അവര് പറഞ്ഞു
“ആണോ എനിക്ക് ഓർമ കിട്ടുന്നില്ല “
സ്വഭാവിമകമായും എല്ലാവരും ചോദിക്കുന്നപോലെ ഞാൻ ചോദിച്ചു സിനിമയിൽ “അഭിനയിച്ചിട്ടുണ്ടോ?”
അവരെന്നോട് പറഞ്ഞു.
ഉവ്വ്….കമൽ സാറിന്റെ സുഹൃത് എന്റെ കസിൻ ആണ്….അങ്ങനെ ഒന്ന് തല കാണിച്ചിട്ടുണ്ട്…..സ്വപ്നക്കൂട് എന്ന സിനിമയിൽ….. (അവര് പറഞ്ഞത് ഓർത്തെടുത്തു പറയുന്നതിനാൽ തെറ്റ് ഉണ്ടാവാം )
എൻറെ ഓർമ്മകൾ പിന്നിലേക്ക് പോയി…..
ഹൃദയം കൊണ്ട് ഒരു നിമിഷം തുള്ളിച്ചാടി …..ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ….. വെപ്രാളം കൊണ്ട് ഞാൻ വല്ലാതെ ആയി.
11 വർഷങ്ങൾക്ക് ഇപ്പുറവും ഞാൻ അവരെ തിരിച്ചറിഞ്ഞു എന്നതും ആരാധിച്ചിരുന്നു എന്നതും അവരിൽ കൗതുകം ഉണർത്തി.
അവരെന്നോട് കുറെ സംസാരിച്ചു….ഞാനും…ന്റെ ലൈഫിൽ ഞാനെടുത്ത ഒരുപാട് ശെരിയായ ത്വീരുമാനങ്ങളിൽ അവരുടെ കുറച്ചു സമയത്തെ വാക്കുകൾക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു.
ഇപ്പോ അവര് എന്നെ ഓർക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല.ഒരു ഫോട്ടോ പോലും അന്നെടുക്കാൻ കഴിഞ്ഞില്ല മൊബൈൽ ഇല്ലായിരുന്നു. പേര് പോലും ആ എക്സൈറ്റ്മെന്റിൽ ചോദിച്ചില്ല.!
ഓർമകളാണ്…..💞💞ഓർമ്മകൾക്കാണ് ചന്തം
കയ്യിൽ പിടിച്ചു നോക്കുന്ന ഘനമുള്ള ഫ്രയിമുകളെ ക്കാൾ ചന്തം.🧡🧡
ഇവർ ഇന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കി അവരോടു ഒരു ‘hi’ പറയണം എന്നുണ്ട്.🙂
വെറുതെ ഇരുന്നപ്പോൾ ഓരോന്ന് ഓർത്തപ്പോൾ കുത്തി കുറിച്ചതാണ്…💝💝
അവര് ഈ ഗ്രൂപിലുണ്ടോ 😌?