സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. പൃഥ്വിരാജും രഞ്ജിത്തുമാണ് പോസ്റ്ററിലുള്ളത്. കോശിയായി പൃഥ്വിരാജും അച്ഛൻ കുര്യനായി രഞ്ജിത്തും സിനിമയിൽ എത്തുന്നു. മോൻ കുഴപ്പമാ..അപ്പൻ അതിലും കുഴപ്പമാ എന്ന വിശേഷണവും പൃഥ്വി ചിത്രത്തിന് നൽകിയിട്ടുണ്ട്.
ബിജു മേനോൻ സിനിമയിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന സിനിമയാണ് അയ്യപ്പനും കോശിയും. അന്ന രാജൻ, സിദ്ധിഖ്, അനു മോഹൻ, ജോണി ആന്റണി, സാബു മോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.