അവാർഡ് ദാന ചടങ്ങിനിടെ കേരളത്തിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. ഖത്തറിൽ നടന്ന സൈമ അവാർഡ് വേദിയിൽ അവാർഡ് സ്വീകരിച്ചു കഴിഞ്ഞുള്ള മറുപടി പ്രസംഗത്തിലാണ് പൃഥ്വി അഭ്യർത്ഥന നടത്തിയത്.
“മലയാള സിനിമയെ പ്രതിനിധീകരിച്ച് വന്നിരിക്കുന്നത് കൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. രണ്ട് ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കൽപ്ം പോലുമില്ലാതെ റിലീഫ് ക്യാംപിൽ സമയം ചിലവഴിക്കുന്നവരാണ് അവർ. നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിനു വേണ്ടി ചെയ്യണം’.
“മലയാള സിനിമ കൈകോർത്ത് ആകുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നുമാകില്ല. എങ്ങനെ സഹായിക്കണം എന്ന് അറിയാത്തവർക്കുള്ള മാർഗനിർദ്ദേശങ്ങൾ എന്റെയോ ലാലേട്ടന്റെയോ ടൊവിനോയുടെയോ സോഷ്യൽമീഡിയ പേജുകളിൽ നോക്കിയാൽ മനസിലാകും. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്’. പൃഥ്വി പറഞ്ഞു.