ബധിരനും മൂകനുമായ ഇരുപത്തിരണ്ടുകാരന്‍ പയ്യനായിട്ടാണ് പൃഥ്വിരാജിന്റെ പുതിയ വേഷപ്പകര്‍ച്ച. പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന് വേണ്ടിയാണ് പൃഥ്വിയുടെ കഠിനാധ്വാനം. 2 മാസത്തിനിടെ കഥാപാത്രമാകാന്‍ വേണ്ടി 10 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനം നിര്‍മിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. പുതുമുഖം ദുര്‍ഗ്ഗാ കൃഷ്ണയാണ് ചിത്രത്തില്‍ നായികയാവുന്നത്. തമിഴ്‌നാടും തിരുവനന്തപുരവും കൊച്ചിയുമാണ് സിനിമയുടെ ലൊക്കേഷന്‍.
22കാരനാകാന്‍ പൃഥ്വിരാജ് കുറച്ചത് 10 കിലോ; ‘വിമാന’ത്തില്‍ ഞെട്ടിക്കുന്ന ലുക്കില്‍ പൃഥ്വി, ഈ രാജുവിനെ കണ്ടാല്‍ ആരും അമ്പരക്കും!
