രാജൂ മുമ്പേ പറഞ്ഞ ആ വാക്കിന്റെ അര്‍ത്ഥമെന്താ? ലൂസിഫര്‍ സെറ്റില്‍ മഞ്ജു വാര്യരുടെ ചോദ്യം ചിരിമരുന്നായതിനെക്കുറിച്ചും തന്റെ ഇംഗ്ലീഷ് പദ പ്രയോഗം പാരയായതിനെക്കുറിച്ചും പൃഥിരാജ് പറയുന്നു

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ മികവുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് ട്രോളന്മാരുടെ ആക്രമണത്തിന് നിരന്തരം വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് നടന്‍ പൃഥിരാജ്. ഇപ്പോഴിതാ തന്റെ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് ചമ്മേണ്ടി വന്നിട്ടുള്ള ചില അവസരങ്ങളെക്കുറിച്ച് പൃഥിരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലൂസിഫറിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ..’സെറ്റില്‍ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബ്‌റോയിയും മഞ്ജുവും അടങ്ങുന്ന ഒരു സീന്‍ ചെയ്യുകയാണ്. വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് വന്നത് ഞാന്‍ ഉദ്ദേശിച്ച റിയാക്ഷന്‍ ആയിരുന്നില്ല. ഞാന്‍ അടുത്തെത്തി പറഞ്ഞു, മഞ്ജു കുറച്ചു കൂടി ശിരൃലറൗഹീൗിലെ.ൈ (പെട്ടെന്നു വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി

ഞാന്‍ വീണ്ടും മോനിട്ടറിനു മുന്നിലെത്തി റീടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു എന്റെ അടുക്കലെത്തി ചേദിച്ചു രാജു നേരത്തേ പറഞ്ഞില്ലേ അതെന്താ? സെറ്റിലാകെ കൂട്ടച്ചിരി. ചമ്മിയത് ഞാനാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്‌നെസ്’ അവിടുത്തെ ചിരി വിഷയമായിരുന്നു.

Related posts