കൊച്ചി: നടന് പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുന് ചിത്രങ്ങളുടെ പ്രതിഫലത്തില് വ്യക്തത തേടിയാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം നോട്ടീസ് അയച്ചത്.
സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില് വ്യക്തത വരുത്താന് 2022 ഡിസംബറില് ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂര്, ലിസ്റ്റിന് സ്റ്റീഫന് എന്നിവരുടെ ഓഫീസുകളിലും അന്ന് പരിശോധന നടത്തുകയുണ്ടായി.
നടപടിക്രമങ്ങള് പൂര്ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള് നോട്ടീസ് നല്കിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില് വ്യക്തത വരുത്തണമെന്നാണ് നിര്ദേശം. നിലവിലെ പരിശോധന എമ്പുരാന് ഇഫക്ട് അല്ലെന്നും മുന് ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം