ഒരു താരത്തിന്റെ മൂല്യം വച്ചു മാത്രം ഒരു സിനിമ എടുക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. സ്റ്റാര്‍ഡത്തിന് വേണ്ടി മാത്രം സിനിമയെടുത്താല്‍ അത് വിജയിക്കണമെന്നില്ല.
കടുവ പോലെയുള്ള മാസ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമകള്‍ പോലും പ്രത്യേകിച്ച് കഥയൊന്നുമില്ലാതെ സൂപ്പര്‍താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മാത്രം കൂട്ടിച്ചേര്‍ത്ത് സിനിമയാക്കിയാല്‍ തിയറ്ററില്‍ ഓടുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല.
ഏറ്റവും പ്രധാനം കഥയും അതിനെ സാധൂകരിക്കുന്ന കഥാപാത്രങ്ങളും തന്നെയാണ്. എല്ലാവരും വളരെ പുകഴ്ത്തിയ ചിത്രമായിരുന്നുവല്ലോ ലൂസിഫര്‍.
അതില്‍ വളരെ ആഴത്തിലുള്ള ഒരു കഥയും ആ കഥയെ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി ബന്ധിപ്പിപ്പിക്കുന്ന ഒരു കണക്ടും ഉള്ളതുകൊണ്ടാണ് സിനിമ വിജയിച്ചതെന്നാണ് എന്റെ വിശ്വാസം.
ഷാജി കൈലാസ് എന്ന സംവിധായകന് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗ് ഡെലിവറിയും ഓരോ സീനിന്റെയും അവതരണവുമൊക്കെ എനിക്ക് പലപ്പോഴും സിനിമകള്‍ ചെയ്യാന്‍ പ്രചോദനമായിട്ടുണ്ട്. -പൃഥ്വിരാജ്