എന്നെ സംബന്ധിച്ചിടത്തോളം, സെലിബ്രിറ്റികളുടെ മരണവീട്ടിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം എനിക്കുണ്ടായത് വളരെ മോശമായ അനുഭവമാണ്.
എന്റെ അച്ഛന് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വീട്ടില് പൊതുദര്ശനത്തിനു വച്ചിരുന്നു. അദ്ദേഹത്ത അവസാനമായി കാണാന് മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രമുഖരുമൊക്കെ എത്തിയിരുന്നു. ഞങ്ങളുടെ കുടുംബം ആകെ തകര്ന്നിരിക്കുകയാണ്. പുറത്ത് നില്ക്കുന്ന ആളുകള് നോക്കുമ്പോള് വലിയ താരങ്ങളൊക്കെ കാറില് വന്നിറങ്ങുകയാണ്.
മോഹന്ലാല്, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ കണ്ടപ്പോള് വീടിന് പുറത്ത് നിന്ന ആരാധകര് ആര്പ്പുവിളിക്കുകയും കൈയടിക്കുകയും വിസില് മുഴക്കുകയും ചെയ്തു.ഞാനടക്കമുള്ളവരെല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്.
എന്റെ അച്ഛനിവിടെ മരിച്ച് കിടക്കുകയാണ്. അപ്പോഴാണ് ആളുകള് അങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്. അതിപ്പോഴും എനിക്ക് നല്ലതുപോലെ ഓര്മയുണ്ട്. അതൊരിക്കലും എന്റെ നല്ല ഓര്മയല്ല.
അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകര്ക്ക് ഞങ്ങളുടെ വലിയ വേദനയെക്കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും എന്റെ മാനസികാവസ്ഥയെകുറിച്ചും കുടുംബത്തിന്റെ മാനസികാവസ്ഥയെ കുറിച്ചുമൊന്നും ചിന്തിച്ചിട്ടില്ല.
-പൃഥ്വിരാജ്