മകള്‍ അലംകൃതയ്ക്കൊപ്പം സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയുള്ള കമന്റുകളാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. ‘സമയം കിട്ടുമ്പോള്‍ റിപ്ലൈ തരണേ’ എന്നു സുപ്രിയയോട് ചോദിച്ച ആരാധികയ്ക്കു മറുപടിയായി റിപ്ലൈ താന്‍ തന്നാല്‍ മതിയോ എന്നു പൃഥ്വി ചോദിക്കുകയായിരുന്നു.
പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതിയായ ആരാധികമാര്‍, ”ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ,” എന്ന് പൃഥിയ്ക്ക് നന്ദിയും പറഞ്ഞു. പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സാണ് അപ്രതീക്ഷിതമായ കിട്ടിയ മറുപടിയില്‍ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്.
ലൂസിഫറിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ സംവിധായകന് കൂടിയായ പൃഥിരാജിന്റെ മടിയില്‍ കയറിയിരിക്കുന്ന മകള്‍ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ദാദാ.. എന്ന കേള്‍ക്കൂ എന്നു അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്,” എന്നാണ് സുപ്രിയ ചിത്രത്തിനു നല്കിയ ക്യാപ്ഷന്‍.